
അറ്റ്‌ലാന്റ: ജയിലിൽ തനിക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന സഹതടവുകാരിയെ ബലാത്സംഗം ചെയത യുവതിയ്ക്കെതിരെ കേസ്. തനിക്കൊപ്പം ഒരേ ബെഡില്‍ കിടക്കുകയായിരുന്ന 53കാരിയെ ആണ് 35കാരിയായ നിക്കി നിക്കോള്‍ വാക്കര്‍ ലൈംഗികമായി പീഡിപ്പിച്ചത്. ഇവരെ ഈ മാസം 23-ന് കോടതിയില്‍ ഹാജരാക്കും.
അമേരിക്കയിലെ സില്‍വര്‍ഡെയില്‍ ഡിറ്റന്‍ഷന്‍ സെന്ററിലാണ് സംഭവം. അസാന്മാർഗിക പ്രവർത്തനമടക്കമുള്ള കുറ്റങ്ങളുടെ പേരിലാണ് നിക്കി ജയിലിലായത്. നിക്കിയുടെ സെല്ലിലേക്ക് ക്ക് 53 -കാരിയായ തടവുകാരിയാണ് ഇവര്‍ക്കെതിരെ പരാതി ഉന്നയിച്ചത്. ജയിലിലെത്തിയ തടവുകാരി കിടക്ക ഇല്ലാതെ വെറും നിലത്തു കിടന്നപ്പോള്‍ നിക്കി തന്റെ കിടക്കയിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഴ്ചകളോളം നിക്കിയുടെ കൂടെയാണ് പരാതിക്കാരി കിടന്നുറങ്ങിയത്. അതിനിടെ, മാര്‍ച്ച് 23-ന് പുലര്‍ച്ചെ നാലു മണിക്ക് താന്‍ ഉറങ്ങിക്കിടക്കുന്നതിനിടയില്‍ തന്നെ നിക്കി ബലാല്‍സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അടുത്ത സെല്ലുകളിലെ തടവുകാരികള്‍ ഈ സംഭവം സ്ഥിരീകരിച്ചു.
തന്നെ നിക്കി ബലാല്‍സംഗം ചെയ്തതായാണ് മാര്‍ച്ച് അവസാനം ജയില്‍ അധികൃതര്‍ക്ക് അവർ പരാതി നല്‍കിയത്. ആക്രമണം. സമ്മതത്തോടു കൂടിയാണ് താന്‍ സഹതടവുകാരിയുമായി ശാരീരികമായി ബന്ധപ്പെട്ടതെന്ന് ഇവര്‍ അവകാശപ്പെട്ടുവെങ്കിലും മറ്റ്തടവുകാരികളുടെ മൊഴി പ്രകാരം ഇത് ബലാല്‍സംഗം തന്നെയാണെന്ന് ജയിലധികൃതര്‍ കണ്ടെത്തി.
അതേ സമയം നിക്കി തന്റെ വിജയം ആഘോഷിക്കുന്ന വിധത്തിലാണ് തങ്ങളുടെ മുന്നില്‍ പെരുമാറിയതെന്നും സഹതടവുകാരികള്‍ മൊഴി നല്‍കി. .ഉഭയസമ്മതപ്രകാരമാണ് തങ്ങള്‍ ശാരീരികമായി ബന്ധപ്പെട്ടത് എന്നാണ് ആദ്യം നിക്കി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാല്‍, സഹതടവുകാരികളുടെ മൊഴിയെ തുടര്‍ന്ന് നടന്നത് ബലാല്‍സംഗം തന്നെയാണെന്ന നിഗമനത്തില്‍ അധികൃതര്‍ എത്തുകയായിരുന്നു. തുടര്‍ന്ന് നിക്കിക്ക് എതിരെ ബലാല്‍സംഗ കുറ്റം ചുമത്തി. 282 തടവുകാരികള്‍ക്ക് കഴിയാന്‍ സൗകര്യമുള്ളതാണ് ഈ ജയില്‍. ഇവിടെ നിലവില്‍ 175 തടവുകാരികളാണുള്ളത്.