kk

ബംഗളുരു : ഇന്ത്യയുടെ ഐ.ടി ഹബ്ബായ കർണാടക ലോകത്തെ നാലാമത്തെ ടെക്സോളജി ക്ലസ്റ്ററാണ്. ഓട്ടോമൊബൈൽ, ടെക്‌സ്‌റ്റൈൽസ്, ഗാർമെൻറ്‌സ്, ബയോടെക്‌നോളജി, അഗ്രോ ഇൻഡസ്ട്രീസ്, ഹെവി എൻജിനിയറിങ് എന്നിവയടക്കം നിരവധി സംരംഭങ്ങളാണ് സംസ്ഥാനത്തുള്ളത്. എന്നാൽ ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.ടി കമ്പനികൾ തമിഴ് നാട്ടിലേക്ക് നിക്ഷേപം നടത്താൻ ഒരുങ്ങുകയാമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തമിഴ്‌നാട്ടിൽ നിക്ഷേപം നടത്താൻ നിരവധി ഐ.ടി കമ്പനികളെത്തുന്നുവെന്ന് തമിഴ്‌നാട് ധനകാര്യമന്ത്രി പളനിവേൽ ത്യാഗരാജനും വ്യക്തമാക്കി. തമിഴ്‌നാട്ടിൽ നിക്ഷേപ സംഗമം നടത്താനൊരുങ്ങുകയാണെന്നും പളനിവേൽ ത്യാഗരാജൻ അറിയിച്ചു. വിവിധ കമ്പനികളെ സംസ്ഥാനത്തേക്ക് ആകർഷിക്കാനായി സിംഗപ്പൂർ, യു.എസ്.എ, യു.കെ എന്നിവിടങ്ങളിൽ നിക്ഷേപ സംഗമങ്ങൾ നടത്തുമെന്നും ഡൽഹിയിൽ ഡി.എം.കെ ഓഫീസ് ഉദ്ഘാടനത്തിനെത്തിയപ്പോൾ മന്ത്രി പറഞ്ഞിരുന്നു.

Karnataka has always forged inclusive economic development and we must not allow such communal exclusion- If ITBT became communal it would destroy our global leadership. @BSBommai please resolve this growing religious divide🙏 https://t.co/0PINcbUtwG

— Kiran Mazumdar-Shaw (@kiranshaw) March 30, 2022

കർണാടകയിൽ അരങ്ങേറുന്ന മതവൈര്യം സംസ്ഥാനത്തിന്റെ ഐ.ടി നേതൃപദവിയില്ലാതാക്കുമെന്ന് മുഖ്യമന്ത്രി ബാസവരാജ് ബൊമ്മയോട് ബയോകോൺ എക്സിക്യൂട്ടീവ് ചെയർപേഴ്സൺ കിരൺ മസുംദാർ ഷാ ദിവസങ്ങൾക്ക് മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ക്ഷേത്ര ഉത്സവങ്ങളിൽനിന്ന് മുസ്ലിം കച്ചവടക്കാരെ വിലക്കാൻ ഹിന്ദുത്വ സംഘടനകളുടെ ആഹ്വാന പ്രകാരം തീരുമാനിച്ച സാഹചര്യത്തിലായിരുന്നു പ്രതികരണം.

കർണാടക എല്ലാവരെയും ചേർത്തുനിർത്തിയുള്ള സാമ്പത്തിക വികസനമാണ് പടുത്തുയർത്തിയിട്ടുള്ളത്. അത്തരം വർഗീയ വിവേചനം നാം അനുവദിക്കാൻ പാടില്ല. ഇൻഫോർമേഷൻ ടെക്നോളജി, ബയോടെക്നോളജി രംഗം വർഗീയമായാൽ അതു നമ്മുടെ നേതൃസ്ഥാനം ഇല്ലാതാക്കും. മുഖ്യമന്ത്രി ബാസവരാജ് ബൊമ്മ ദയവ് ചെയ്ത് വളർന്നുവരുന്ന ഈ മതപരമായ വിവേചനം അവസാനിപ്പിക്കണം' മുഖ്യമന്ത്രിയെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്ത കുറിപ്പിൽ അവർ പറഞ്ഞു. നമ്മുടെ മുഖ്യമന്ത്രി പുരോഗമനപരമായി ചിന്തിക്കുന്നയാളാണെന്നും അദ്ദേഹം പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് കരുതുന്നതായും അവർ മറ്റൊരു ട്വീറ്റിൽ പ്രത്യാശ പ്രകടിപ്പിച്ചു

എന്നാൽ കിരൺ മസുംദാർ ഷായെ പോലെയൊരാൾ ഐടബിടി സെക്ടറിൽ തങ്ങളുടെ രാഷ്ട്രീയ നിറമുള്ള അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കുന്നത് നിർഭാഗ്യകരമാണെന്ന് ബി.ജെ.പി ദേശീയ ഐടി സെൽ തലവൻ അമിത് മാളവ്യ വിമർശിച്ചിരുന്നു.

It is unfortunate to see people like Kiran Shaw impose their personal, politically coloured opinion, and conflate it with India’s leadership in the ITBT sector. Rahul Bajaj once said something similar for Gujarat, it is today a leading automobile manufacturing hub. Go figure…

— Amit Malviya (@amitmalviya) March 31, 2022