suresh-gopi-

കയ്പമംഗലം: ജില്ലയിലെ മുഴുവൻ ബി.ജെ.പി ബൂത്ത് പ്രസിഡന്റുമാർക്കും സുരേഷ് ഗോപി എം.പിയുടെ വിഷുക്കൈനീട്ടം. മതിലകം പുന്നക്കുരു ബസാറിലെ റാക്ക് ഓഡിറ്റോറിയത്തിൽ ബി.ജെ.പി എടവിലങ്ങ് കയ്പമംഗലം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഉദ്ഘാടന ശേഷം വേദിയിൽ ഒരുക്കിയ വിഷുക്കണിയിലെ ഭഗവാന്റെ വിഗ്രഹത്തിന് മുമ്പിൽ അദ്ദേഹം കൈനീട്ടം സമർപ്പിച്ചു. പിന്നീട് ചടങ്ങിലെത്തിയ ഓരോ കുട്ടികൾക്കും അദ്ദേഹം കൈനീട്ടം നൽകി. ശേഷം ഏരിയ ഭാരവാഹികൾ, മുതിർന്നവർ എന്നിവർക്കും വിഷുക്കൈനീട്ടം വിതരണം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് രാജേഷ് കോവിൽ അദ്ധ്യക്ഷനായി. മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, ജസ്റ്റിൻ ജേക്കബ്, സർജു തൊയ്ക്കാവ്, പി.എസ്. അനിൽകുമാർ, സെൽവൻ മണക്കാട്ടുപടി, അശോകൻ പാണാട്ട്, സുധിഷ് പാണ്ഡുരംഗൻ, സുബിൻ ഭജനമഠം എന്നിവർ പങ്കെടുത്തു. സരേഷ്‌ഗോപിയുടെ വിഷുക്കൈനീട്ടം വിതരണം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ 11 വരെ നടക്കും.