
ആരാധകരുടെ പ്രിയതാരം കാജൾ അഗർവാൾ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഗർഭകാലത്തെ നിരവധി ചിത്രങ്ങൾ താരം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താരത്തിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത്.
പേസ്റ്റൽ നിറമുള്ള ഗൗണിൽ അതീവ സുന്ദരിയായാണ് താരം ചിത്രങ്ങൾക്കായി പോസ് ചെയ്തിരിക്കുന്നത്. 'ഇത് അഭിമുഖീകരിക്കേണ്ടതുണ്ട്. മാതൃത്വത്തിനായി തയ്യാറെടുക്കുന്നത് മനോഹരവും അതിനൊപ്പം തന്നെ സങ്കീർണവുമാണ്. ചിലപ്പോൾ നിങ്ങൾക്ക് എല്ലാ കാര്യങ്ങളും നിയന്ത്രണവിധേയമാണെന്ന് തോന്നും എന്നാൽ മറുവശത്ത് നിങ്ങൾ വല്ലാതെ തളർന്നതായി അനുഭവപ്പെടും. പക്ഷേ ഇതിനൊപ്പം സഞ്ചരിച്ച് നിങ്ങളുടെ കുഞ്ഞുങ്ങളെയും പങ്കാളിയെയും സ്നേഹിച്ച് മുന്നോട്ട് പോകുമ്പോൾ ഈ ബുദ്ധിമുട്ടുകളെല്ലാം നമ്മൾ മറക്കും. ഇത്തരം വികാരങ്ങളാണ് നമ്മുടെ ജീവിതം അതുല്യമാക്കുന്നത്' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.
ചിത്രത്തിന്റെ പിന്നാമ്പുറ ദൃശ്യങ്ങളും കാജൾ പങ്കുവച്ചിരിക്കുകയാണ്. താരം അതീവസുന്ദരിയായിരിക്കുന്നെന്നും അത്ഭുതപ്പെടുത്തിയെന്നും ചിത്രത്തിൽ ആശംസകൾ നിറയുകയാണ്.