extra-marital-affair

ടെക്സസ്: കാമുകൻ തന്റെ ഉറ്റ സുഹൃത്തിനെയും പ്രണയിക്കുകയാണെന്ന് തിരിച്ചറിഞ്ഞ യുവതി പ്രതികാരം ചെയ്തത് കോണ്ടത്തിൽ മുളകെണ്ണ ഒഴിച്ച്. ഇരുപത്തിയൊൻപതുകാരിയായ അഗസ്ത രണ്ട് വർഷം മുൻപാണ് ചോക്ലേറ്റ് ബിസിനസ് നടത്തുന്ന യുവാവുമായി പ്രണയത്തിലായത്.

agastha

കാറിൽ നിന്ന് കോണ്ടം ലഭിച്ചതോടെ യുവതിക്ക് സംശയം തോന്നി. കാമുകനോട് ഇതിനെപ്പറ്റി ചോദിച്ചപ്പോൾ കളയാൻ മറന്നുപോയെന്നായിരുന്നു മറുപടി. യുവാവ് അറിയാതെ ഫോൺ പരിശോധിച്ചപ്പോഴാണ് തന്റെ ഉറ്റ സുഹൃത്തും ഇയാളുമായി അടുപ്പത്തിലാണെന്ന് യുവതി കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള സ്വകാര്യ സംഭാഷണങ്ങളും ഫോണിൽ നിന്ന് ലഭിച്ചു. അഞ്ചു വർഷത്തോളം പരിചയമുള്ള സുഹൃത്താണ് അഗസ്തയെ വഞ്ചിച്ചത്.

തന്ന ചതിച്ച കാമുകനൊരു പണി കൊടുക്കാൻ യുവതി തീരുമാനിക്കുകയായിരുന്നു. തുടർന്ന് കാമുകനറിയാതെ കോണ്ടത്തിൽ മുളകെണ്ണ സിറിഞ്ച് ഉപയോഗിച്ച് കുത്തിവച്ചു. താൻ പുതുതായി വാങ്ങിയ ജെൽ മൂലമാണ് നീറ്റലെന്നാണ് യുവാവ് ആദ്യം കരുതിയത്. വിവരം അഗസ്തയോട് പറഞ്ഞു. സ്വകാര്യ ഭാഗത്ത് ഐസ് വച്ച് തരാമെന്ന് പറഞ്ഞ് മുളകെണ്ണ പുരട്ടിയ ഐസ് വച്ചുകൊടുത്തു.


ഇതോടെയാണ് കാമുകന് കാര്യം മനസിലായത്. അയാൾ മാപ്പ് പറഞ്ഞ് സ്ഥലം കാലിയാക്കി. തന്നെ വഞ്ചിച്ച സുഹൃത്തിനോട് ഒരിക്കലും ക്ഷമിക്കാൻ പറ്റില്ലെന്ന് യുവതി പറയുന്നു. അതേസമയം യുവാവിന് ഒരു അവസരം നൽകാനും അഗസ്ത തയ്യാറാണ്.