cofee-powder

ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗം മാത്രം കറുത്ത നിറമായാൽ അതൊരു വൃത്തികേട് തന്നയാണ്. അത്തരത്തിൽ കണ്ണിനടിയിലും കഴുത്തിലുമൊക്കെ കറുപ്പ് നിറമായാൽ അത് നമ്മുടെ കോൺഫിഡൻസിനെ തന്നെ ഇല്ലാതാക്കും. ഈ പ്രശ്നം മാറാൻ മാർക്കറ്റിൽ കിട്ടുന്ന പല മരുന്നുകളും പരീക്ഷിക്കുന്നവരുണ്ട്. എന്നാൽ പലപ്പോഴും നിരാശയായിരിക്കും ഫലം.


പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പ്രശ്നം മാറാതെ നിരാശരായിരിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ കിടിലൻ ഒരു ഔഷധം നിങ്ങളുടെ അടുക്കളയിൽ തന്നെയുണ്ട്. എന്താണെന്നല്ലേ ചിന്തിക്കുന്നത്. കാപ്പിപ്പൊടിയാണ് ആ മരുന്ന്...


രുചിയിൽ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിലും കാപ്പിപ്പൊടി ഒരു കേമനാണ്. രണ്ട് ടീസ്പൂൺ കാപ്പിപ്പൊടിയും വെളിച്ചെണ്ണയും നന്നായി യോജിപ്പിക്കുക. കഴുത്തിലോ കണ്ണിനടിയിലോ ഇത് തേച്ച്, നന്നായി സ്‌ക്രബ് ചെയ്യുക. ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഉപയോഗിക്കുക.

എന്നാൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരുടെയും ചർമം ഒരുപോലെയല്ല. അലർജിയോ മറ്റോ ഉള്ളവർ ഇത് ഉപയോഗിക്കുന്നതിന് മുൻപ് ചർമ രോഗ വിദഗ്ദ്ധന്റെ അഭിപ്രായം തേടുന്നത് നല്ലതായിരിക്കും.