ശ്രീനഗർ: സിആർപിഎഫ് സൈനികർക്ക് നേരെ അടുത്തിടെ നന്ന ആക്രമണവുമായി ബന്ധമുള്ള രണ്ട് തീവ്രവാദികളെ ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ കാശ്മീർ പൊലീസ് വെടിവച്ച് കൊന്നു. ട്വിറ്ററിലൂടെയാണ് പൊലീസ് ഇക്കാര്യം പുറത്തുവിട്ടത്.

സിആർപിഎഫ് ഉദ്യോഗസ്ഥർക്കു നേരേയുണ്ടായ ഭീകരാക്രമണത്തിൽ പങ്കെടുത്ത രണ്ട് ഭീകരരെ ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ വധിച്ചു. ആയുധങ്ങളും വെടിക്കോപ്പുകളും മറ്റ് വസ്തുക്കള്ളും പിടിച്ചെടുത്തുവെന്നും കാശ്മീർ പൊലീസ് ട്വീറ്റിൽ പറയുന്നു.

02 #Pakistani #terrorists who were involved in recent #terror attack on CRPF Personnel, neutralised in #Srinagar #Encounter. Arms & ammunition, other incriminating materials recovered: IGP Kashmir@JmuKmrPolice

— Kashmir Zone Police (@KashmirPolice) April 10, 2022

ഏപ്രിൽ നാലിന് ഈ ഭീകരരാണ് സിആർപിഎഫിന് നേരെ ആക്രമണം നടത്തിയതെന്ന് കാശ്മീർ പൊലീസ് ഐജി വിജയ് കുമാർ പറഞ്ഞു. ഇവർ പാകിസ്ഥാനിൽ നിന്നുള്ളവരും ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയിലെ അംഗങ്ങളുമാണ്. രണ്ടുപേരും വെടിയേറ്റ് മരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.