
കോട്ടയം: യുവതിയെ ഭർത്താവ് കഴുത്തിൽ കുത്തി പരിക്കേൽപ്പിച്ചു. കോട്ടയം പൈക മല്ലികശ്ശേരിയിലാണ് സംഭവം. 42 വയസുകാരിയായ സിനിയെയാണ് 48 കാരനായ ഭർത്താവ് ബിനോയ് ജോസഫ് ആക്രമിച്ചത്.
ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സിനിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംശയരോഗമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം രാത്രി 10.30 യോടെയാണ് കിടപ്പുമുറിയിൽ വച്ച് സിനിയുടെ കഴുത്തിൽ ഇയാൾ കത്തി ഉപയോഗിച്ച് കുത്തിയത്. ഈ സമയം കുട്ടികൾ മറ്റൊരു മുറിയിൽ ഉറങ്ങികിടക്കുകയായിരുന്നു. ബിനോയിയെ പൊൻകുന്നം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.