
ഇസ്ലാമാബാദ് : ശത്രുരാജ്യമായ പാകിസ്ഥാനിലെ ഓരോ ചലനവും ഇന്ത്യൻ മാദ്ധ്യമങ്ങളിൽ വാർത്തയാവാറുണ്ട്. സ്ഥാനം നഷ്ടമായ പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അതിനാൽ തന്നെ ഇന്ത്യൻ മാദ്ധ്യമങ്ങളിലും, സമൂഹ മാദ്ധ്യമങ്ങളിലും നിറഞ്ഞ് നിന്നിരുന്നു. എന്ത് ചെയ്താലും അബദ്ധത്തിലും പരാജയത്തിലും ചെന്ന് അവസാനിക്കുന്ന ഇമ്രാന്റെ ചെയ്തികൾ പാകിസ്ഥാനികൾക്കും നാണക്കേടായിരുന്നു. റഷ്യ യുക്രെയിൻ യുദ്ധത്തിനിടെ പുടിനെ കാണാൻ പോയതായിരുന്നു ഇതിൽ ഒടുവിലത്തെ സംഭവം. എന്നാൽ ഇമ്രാന് പകരം പുതിയ പ്രധാനമന്ത്രി വരുമ്പോൾ അദ്ദേഹത്തിന്റെ പ്രത്യേകതകൾ അറിയാൻ ഇന്ത്യക്കാർക്കും സ്വാഭാവികമായും ആഗ്രഹം ഉണ്ടാവും. പുതിയ പാക് പ്രധാനമന്ത്രിയാവും എന്ന് കരുതപ്പെടുന്ന ഷെഹ്ബാസ് ഷെരീഫിന്റെ പഴയ വീഡിയോകളാണ് വൈറലാവുന്നത്.
Entertainment will continue in Pakistan. Meet Shahbaz Sharif Next PM of Pakistan & his Highly Entertaining Hand Movements 😂😂 #ShahbazSharif #ImranKhan pic.twitter.com/8jSGMsTUDz
— Rosy (@rose_k01) April 9, 2022
പൊതു പരിപാടികളിലും, അസംബ്ളിയിലും, പ്രസ്മീറ്റുകളിലുമെല്ലാം വികാരത്തോടെ സംസാരിച്ച് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന മൈക്കുകൾ തട്ടിയെറിയുന്ന ഷെഹ്ബാസ് ഷെരീഫിന്റെ വീഡിയോകളാണ് വൈറലാകുന്നത്. പ്രസംഗിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്ന് ബാധ കയറിയത് പോലെയാണ് ഷെരീഫ് പെരുമാറുന്നത്. രസകരമായ നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. പേടിക്കേണ്ട പാകിസ്ഥാനിൽ നിന്നുമുള്ള വിനോദം തുടരും എന്ന കമന്റുകളും ഏറെ ശ്രദ്ധയാകർഷിക്കുന്നുണ്ട്.
ദേശീയ അസംബ്ലിയിലെ അവിശ്വാസ വോട്ടെടുപ്പിൽ ഇമ്രാൻ ഖാൻ പരാജയപ്പെട്ടതോടെയാണ് പാകിസ്ഥാൻ മുസ്ലീം ലീഗ്നവാസ് (പിഎംഎൽഎൻ) പ്രസിഡന്റ് ഷെഹ്ബാസ് ഷെരീഫ് അടുത്ത പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായത്. 1950 ൽ ലാഹോറിലെ വ്യവസായ കുടുംബത്തിൽ ജനിച്ച ഷെഹ്ബാസ് ഷെരീഫ്, മൂന്ന് തവണ പാക് പ്രധാനമന്ത്രിയായ നവാസ് ഷെരീഫിന്റെ ഇളയ സഹോദരനാണ്. മൂന്ന് തവണ പാക് പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായിരുന്നു ഷെഹ്ബാസ് ഷെരീഫ്.