roshan

മ​ല​യാ​ള​ത്തി​ൽ​നി​ന്ന് ​ഹി​ന്ദി​യി​ലേ​ക്കും​ ​ത​മി​ഴി​ലേ​ക്കും​ ​അ​ഭി​ന​യ​ത്തി​ന്റെ​ ​സ്റ്റി​യ​റി​ങ് ​തി​രി​ച്ച് ​മ​നോ​ഹ​ര​ ​യാ​ത്ര​യി​ൽ​ ​റോ​ഷ​ൻ​ ​മാ​ത്യു.​'പു​തി​യ​ ​നി​യ​മ​"ത്തി​ൽ​ ​പു​തി​യ​ ​മു​ഖ​മാ​യി​ ​തു​ട​ക്കം​ ​കു​റി​ച്ച​പ്പോ​ൾ​ ​മു​ത​ൽ​ ​ന​മ്മ​ൾ​ ​റോ​ഷ​ൻ​ ​മാ​ത്യു​ ​എ​ന്ന​ ​ന​ട​നെ​ ​ശ്ര​ദ്ധി​ക്കു​ന്നു​ണ്ട്.​ ​ആ​ന​ന്ദം,​ ​തൊ​ട്ട​പ്പ​ൻ,​ ​മൂ​ത്തോ​ൻ,​ ​ക​പ്പേ​ള,​ ​സീ​ ​യു​ ​സൂ​ൺ,​ ​വ​ർ​ത്ത​മാ​നം​ ​തു​ട​ങ്ങി​ ​നൈ​റ്റ് ​ഡ്രൈ​വ് ​വ​രെ​ ​എ​ത്തി​ ​നി​ൽ​ക്കു​ന്ന​ ​സി​നി​മ​ക​ളി​ൽ​ ​കാ​ഴ്ച​വ​ച്ച​ത് ​ശ​ക്ത​മാ​യ​ ​പ​ക​ർ​ന്നാ​ട്ടം.​ആ​റു​ ​വ​ർ​ഷം​ ​എ​ത്തി​ ​നി​ൽ​ക്കു​ന്ന​ ​അ​ഭി​ന​യ​യാ​ത്ര​ ​ടോ​പ്പ് ​ഗി​യ​റി​ൽ​ ​പാ​യു​ന്നു. ''ഒ​ന്നി​നു​പി​ന്നാ​ലെ​ ​സി​നി​മ​ക​ൾ​ ​വ​രു​മെ​ന്നോ​ ​ഇ​പ്പോ​ൾ​ ​അ​ഭി​ന​യി​ക്കു​ന്ന​ ​സി​നി​മ​യു​ടെ​ ​സം​വി​ധാ​യ​ക​ർ​ക്കൊ​പ്പം​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​​ക​ഴി​യുമെ​ന്നോ​ ​പ്ര​തീ​ക്ഷി​ച്ച​ത​ല്ല.​ ​സി​നി​മ​യു​ടെ​ ​തി​ര​ക്ക് ​കാ​ര​ണം​ ​നാ​ട​കം​ ​ചെ​യ്യാ​ൻ​ ​ക​ഴി​യാ​ത്ത​ ​അ​വ​സ്ഥ​ ​വ​രു​മെ​ന്നും​ ​വി​ചാ​രി​ച്ച​ത​ല്ല.​ ​സി​നി​മ​യി​ലേ​ക്ക് ​വ​രാ​ൻ​ ​ആ​ഗ്ര​ഹി​ച്ചു.​ ​അ​ഭി​ന​യ​മാ​ണ് ​ഇ​ഷ്ട​ ​മേ​ഖ​ല.​അ​ത് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ആ​ളു​ക​ളി​ൽ​ ​എ​ത്തു​ന്ന​ ​മാ​ദ്ധ്യ​മം​ ​സി​നി​മ​ ​ത​ന്നെ​യാ​ണ്.​ ​അ​ല്ലാ​തെ​ ​സി​നി​മ​ ​വ​ലി​യ​ ​സ്വ​പ്ന​മാ​യി​ ​കാ​ണു​ക​യോ​ ​അ​ത് ​ന​ട​ക്കു​മെ​ന്ന് ​ക​രു​തി​യ​ ​കാ​ര്യ​മേയല്ല.​ ​സി​നി​മ​യി​ൽ​ ​എ​ത്തു​ക​യും​ ​ഇ​വി​ടെ​ ​വ​രെ​ ​എ​ത്താ​ൻ​ ​ക​ഴി​ഞ്ഞ​തും​ ​വ​ലി​യ​ ​ഭാ​ഗ്യ​മാ​യി​ ​കാ​ണു​ന്നു.​ ​എ​ന്നെ​ ​ഏ​റെ​ ​സ്വാ​ധീ​നി​ച്ച​ ​ആ​ളു​ക​ൾ​ക്കൊ​പ്പം​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​ത് ​വ​ലി​യ​ ​കാ​ര്യ​മാ​ണ്.​ ​മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​എ​ല്ലാ​ ​വ​ർ​ഷ​വും​ ​എ​ല്ലാ​ ​മേ​ഖ​ല​യി​ലേ​ക്കും​ ​പു​തി​യ​ ​ആ​ളു​ക​ൾ​ ​എ​ത്തു​ന്നു.​ ​അ​വ​രോ​ടൊ​പ്പം​ ​ജോ​ലി​ ​ചെ​യ്യ​ണ​മെ​ന്ന​തി​ന്റെ​ ​ലി​സ്റ്റ് ​എ​ന്റെ​ ​കൈ​യി​ലു​ണ്ട്.​ ​ആ​ ​ലി​സ്റ്റ് ​വ​ലു​താ​യി​ ​കൊ​ണ്ടി​രി​ക്കു​ന്നു.​ ചു​റ്റും​ ​ന​ട​ക്കു​ന്ന​ ​സി​നി​മ​ക​ളെ​ ​പി​ന്തു​ട​ർ​ന്നാ​ണ് ​ മുന്നോ ട്ടുപോകുന്നത്. ഞാ​ൻ​ ​എ​നി​ക്കു​വേ​ണ്ടി​ ​പ്ളാ​ൻ​ ​ചെ​യ്യു​ന്ന​തോ​ ​ചാ​ർ​ട്ട് ​ചെ​യ്യു​ന്ന​തു​മാ​യ​ ​ക​രി​യ​ർ​ഗ്രാ​ഫും​ ​അ​ല്ല.'' റോഷൻ മാത്യുവിന്റെ വാക്കുകൾ. ​