
ഷാങ്ഹായ് : കൊവിഡിന്റെ ഈറ്റില്ലത്ത് വീണ്ടും സ്ഥിതി രൂക്ഷം. ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ് ഒറ്റപ്പെട്ട നിലയിലാണ്. രോഗം പടരാതിരിക്കുന്നതിനായി കടുത്ത നിയന്ത്രണങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. ലോക്ക്ഡൗൺ പുറപ്പെടുവിച്ചതിന് പുറമേ വീട്ടിലുള്ളവർ പരസ്പരം ഇടപഴകുന്നതിന് പോലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വീട്ടുടമയ്ക്ക് കൊവിഡായതോടെ വളർത്ത് നായയെ ക്രൂരമായി ആരോഗ്യ പ്രവർത്തകൻ കൊലപ്പെടുത്തുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. എത്ര ക്രൂരമായിട്ടാണ് മിണ്ടാപ്രാണികളെ ചൈന കൈകാര്യം ചെയ്യുന്നതെന്ന് ഈ വീഡിയോ കാട്ടിത്തരുന്നു. ഷാങ്ഹായ് മുനിസിപ്പാലിറ്റിയിൽ നിന്നുമാണ് ഈ കാഴ്ച. അടുത്തുള്ള ഒരു കെട്ടിടത്തിലെ താമസക്കാരൻ ചിത്രീകരിച്ച വീഡിയോ ഞെട്ടിപ്പിക്കുന്നതാണ്.
They are killing all the cats and dogs in Shanghai pic.twitter.com/y4RbeZPrLp
— Donna 3.0🎗 (@DonnaWongHK) April 8, 2022
ചൈനയുടെ സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായിൽ കൊവിഡ് കേസുകളിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നഗരത്തിലെ ആകെ ജനസംഖ്യ 26 ദശലക്ഷമാണ്. ഇവിടെ സർക്കാർ സീറോ കൊവിഡ് നയമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ലോക്ക്ഡൗൺ ഏർപ്പെടുത്തി. ഞായറാഴ്ച നഗരത്തിൽ 25,000ന് അടുത്ത് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.