
സോഷ്യൽ മീഡിയയിലെ സജീവ സാന്നിദ്ധ്യമാണ് കോൺഗ്രസ് നേതാവ് ശശി തരൂർ എം പി. മിക്കപ്പോഴും തരൂരിന്റെ പോസ്റ്റ് മലയാളികൾ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ തരൂർ പങ്കുവച്ച പോസ്റ്റിനെതിരെ ട്രോൾ വർഷമാണ്.
വാട്ട്സാപ്പിൽ ലഭിച്ച സന്ദേശമാണെന്നും ഷെയർ ചെയ്യാതിരിക്കാൻ സാധിക്കുന്നില്ലെന്നും പറഞ്ഞു കൊണ്ട് തരൂർ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ട്രോളുകൾ ഏറ്റുവാങ്ങുന്നത്. കഥകളിയുടെ ചിത്രം എന്ന് പറഞ്ഞ് അദ്ദേഹം പങ്കുവച്ചത് ഒഡീസി നൃത്തത്തിന്റെ ചിത്രമായിരുന്നു. ഐപിഎല്ലുമായി ബന്ധപ്പെട്ട തമാശ രൂപത്തിലുള്ള ട്വീറ്റാണിത്.
നൃത്തത്തെക്കുറിച്ച് ഒന്നുമറിയില്ല, അല്ലേ എന്നാണ് ട്വീറ്റിന് താഴെ വരുന്ന ഭൂരിഭാഗം കമന്റുകളും. പലരും കഥകളിയുടെ ചിത്രങ്ങളും തരൂരിന്റെ പോസ്റ്റിന് താഴെ പങ്കുവെച്ചു. കേരളത്തിൽ നിന്നുള്ള നിങ്ങൾക്ക് കഥകളി എങ്ങനെയാണെന്ന് അറിയില്ല. കുറച്ച് സമയമെങ്കിലും കേരളത്തിലെ കലാരൂപങ്ങൾക്കായി മാറ്റിവയ്ക്കണമെന്നും ഒരാൾ കമന്റ് ചെയ്തു.
Received on @WhatsApp & could not resist sharing! #IPL pic.twitter.com/CUVPc6TkTo
— Shashi Tharoor (@ShashiTharoor) April 9, 2022