തിരുവനന്തപുരം: സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന സ്വാമി വിവേകാനന്ദ സേവാ സമിതിയുടെ കർമ്മശ്രേഷ്ഠ പുരസ്‌കാരം വാവ സുരേഷിനും മാദ്ധ്യമശ്രേഷ്ഠ പുരസ്കാരം ജന്മഭൂമി ലേഖകൻ രാജേഷ് ദേവിനും നൽകും. കരിക്കകം ചാമുണ്ഡി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നാളെ വൈകിട്ട് 7ന് ആറ്റുവരമ്പിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കലാരംഗത്തെ പ്രമുഖർ പുരസ്കാരം കൈമാറും.
അഡ്വ.ശേഖർ ജി. തമ്പിയെയും കഴിഞ്ഞ പണിമുടക്ക് നടന്ന രണ്ടുദിവസം യാത്രാ സൗകര്യം ലഭിക്കാതെ തെരുവിൽ കുടുങ്ങിയവരെ സ്വന്തം ചെലവിൽ ഇരുചക്രവാഹനത്തിൽ സുരക്ഷിതമായി അവർക്കെത്തേണ്ട സ്ഥലത്തെത്തിച്ച പ്രദേശവാസിയായ ബിജുവിനെയും ആദരിക്കും. സാംസ്‌കാരിക സമ്മേളനത്തിൽ സാമൂഹിക രാഷ്ട്രീയ രംഗത്തുള്ള പ്രമുഖർക്ക് പുറമെ നടൻ സജീവ് കുമാർ, നടിമാരായ രേഷ്മ എസ്. നായർ, ശ്രീലക്ഷ്മി എന്നിവർ പങ്കെടുക്കും.