
കോഴിക്കോട്: കേരളസമൂഹം സ്ത്രീകേന്ദ്രീകൃതമാണെന്നും സ്ത്രീകൾ നേതൃനിരയിലേയ്ക്ക് വരുന്നത് സാമൂഹ്യമാറ്റത്തിന് വഴിയൊരുക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചേവായൂർ ഉദയം ഹോം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരുണയും കാര്യക്ഷമതയുമുള്ള സ്ത്രീകൾ നേതൃനിരയിൽ വരുമ്പോൾ സമൂഹത്തിലെ വിവിധതലങ്ങളിലുള്ള പ്രവർത്തനങ്ങൾ ഗുണപരമാവുമെന്ന് വേദിയിലും സദസിലുമുണ്ടായിരുന്ന സ്ത്രീകളെ ചൂണ്ടിക്കാട്ടി ഗവർണർ പറഞ്ഞു.
ഉദയം ഹോമിൽ രണ്ടുമണിക്കൂറോളം ഗവർണർ ചെലവഴിച്ചു. അന്തേവാസികളായ പദ്മരാജൻ, ഉത്തമൻ, പൊന്നുച്ചാമി, സണ്ണി ജോസഫ് എന്നിവർ ഇംഗ്ലീഷിലും തമിഴിലും ഹിന്ദിയിലും ഓർമകൾ പങ്കുവെച്ചു.
മേയർ ഡോ. എം.ബീന ഫിലിപ്പ്, കളക്ടർ എൻ.തേജ് ലോഹിത് റെഢ്ഢി, വാർഡ് കൗൺസിലർ ഡോ.പി.എൻ.അജിത, സബ്കളക്ടർ വി.ചെൽസാ സിനി, ഡെപ്യൂട്ടി കളക്ടർ ഇ.അനിത കുമാരി, ഡോ.ജി.രാകേഷ് തുടങ്ങിയവർ പ്രസംഗിച്ചു. വ്യവസായികളായ സി.ഇ.ചാക്കുണ്ണിയും എ.വി അനൂപൂം ഉദയം ഹോമിലേക്ക് സംഭാവന നൽകി.