astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

അശ്വതി : എല്ലാ രംഗങ്ങളിലിൽ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം,ജീവിതത്തിൽ പലവിധത്തിലുള്ള പുരോഗതി.

ഭരണി : ഉന്നതോദ്യോഗസ്ഥരിൽ നിന്നും ആത്മാർത്ഥമായ സഹകരണം. കുടുംബ സുഖം.

കാർത്തിക : ബിസിനസ്സിൽ നേട്ടം,അനുകൂലമായ വിവാഹ ബന്ധം കിട്ടും.

രോഹിണി : കലാ മത്സരങ്ങളിൽ വിജയവും അംഗീകാരവും,യാത്രാഗുണവും.

മകയിരം: ശത്രു ജയം , പുതിയ അവസരങ്ങൾ തൊഴിലിലും കലാരങ്ങത്തും.

തിരുവാതിര : താൽക്കാലിക ജോലിസ്ഥിരമാകും,പ്രശസ്തിയും വിജയവും .

പുണർതം : മുമ്പുണ്ടായിരുന്നതിനേക്കാൾ സമാധാനവും സന്തോഷവും അനുഭവപ്പെടും,ഇന്റർവ്യൂ കളിൽ ജയം.

പൂയം : സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമാകും,സഹോദരിൽ നിന്നും പ്രയാസങ്ങൾ.

ആയില്യം : സ്ത്രീകൾ മുഖേനെ ചതിയും അപമാനവും,പണം കടം വാങ്ങിക്കേണ്ടി വരും.

മകം : തൊഴിൽ പരമായി ഉയർച്ച,ശത്രുക്കളെ പരാജയപ്പെടുത്തും,

പൂരം : ചിട്ടി ബാങ്ക് എന്നിവ മുഖേനെ പ്രയാസങ്ങൾ,പൊതു പ്രവർത്തകർക്ക് മാനഹാനിയും പണച്ചിലവും.

ഉത്രം : ഉദ്യോഗസ്ഥർക്ക് ജോലിക്കൂടുതൽ ,പ്രയാസങ്ങൾ,കുടുംബകലഹം.

അത്തം : പാർട്ടികളിൽ പ്രവർത്തിക്കുന്നവർക്ക് ജയം,പഠന കാര്യങ്ങളിൽ ജയം.

ചിത്തിര : എല്ലാവിധ സുഖ സൗകര്യങ്ങളും അനുഭവിക്കാൻ യോഗം.

ചോതി : ഉല്ലാസകരമായ അനുഭവങ്ങൾ , സ്ത്രീകൾ മുഖേന സന്തോഷവും കിട്ടും.

വിശാഖം : ഗാംഭീരം പ്രകടിപ്പിക്കും, എല്ലാവരും പ്രീതികരമായ രീതിയിൽ പെരുമാറും.

അനിഴം: ജോലിയിൽ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം,കുടുംബത്തിൽ സമാധാനം.

കേട്ട : ബന്ധുക്കളുടെ എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും.

മൂലം : സ്ഥാനമാറ്റം,താഴ്‌ത്തപ്പെടൽ എന്നിവ അനുഭവത്തിൽ വരും , സ്ത്രീകളെ വിശ്വാസപൂർവ്വം ഒന്നും ഏൽപ്പിക്കരുത്.

പൂരാടം : ധനചെലവ്,ദൂരയാത്രാക്ലേശം,ഉന്നതരിൽ നിന്നും വിഷമകരമായ സംസാരവും,പ്രവർത്തികളും നേരിടും.

ഉത്രാടം : ധനാഗമനത്തിനു അനുകൂലമായ സാഹചര്യങ്ങൾ,ജനപ്രീതിയും അംഗീകാരവും.

തിരുവോണം : സമയത്തിനു ആഹാരം കഴിക്കാൻ സാധിക്കാത്ത രീതിയിൽ പ്രശ്നങ്ങൾ.

അവിട്ടം : ആഗ്രഹത്തിന് വിപരീതമായി കുടുംബാങ്ങൾ പെരുമാറും,ദാമ്പത്യ സുഖക്കുറവനുഭപ്പെടും.

ചതയം : ശത്രുദോഷം,രോഗങ്ങൾ കൊണ്ടുള്ള ധനചിലവ്

പൂരുരുട്ടാതി: എല്ലാവരിലിൽ നിന്നും സഹായ സഹകരണങ്ങൾ,ഭാര്യാഗുണം

ഉത്തൃട്ടാതി : കൃഷിയിൽ നിന്നും ധന ലാഭം,മറ്റുള്ളവരെ സഹായിക്കാൻ താൽപര്യം കാണിക്കും.

രേവതി : ദൈവീക ചിന്ത ഉടലെടുക്കും,സ്ത്രീകൾ മൂലം സുഖവും സമാധാനവും വ്യക്തിജീവിതത്തിൽ .