ipl

മുംബയ്: ബാറ്റിംഗിലും ബൗളിംഗിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഒരുപോലെ നിഷ്പ്രഭമാക്കിയ ഡൽഹി ക്യാപിറ്റൽസ് എതിരാളികൾക്കു മേലെ 44 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കി. 216 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ കൊൽക്കത്തെ 19.4 ഓവറിൽ 171 റൺസിന് ഡൽഹി ആൾഔട്ടാക്കുകയായിരുന്നു. എട്ട് പന്തിൽ 18 റൺസ് എടുത്ത് വെങ്കിടേഷ് അയ്യർ ഡൽഹിക്ക് മികച്ച തുടക്കം നൽകാൻ ശ്രമിച്ചെങ്കിലും മറുവശത്ത് അജിങ്ക്യ രഹാനെയുടെ മെല്ലെപ്പോക്ക് ഡൽഹിയെ ബാധിച്ചു. 4.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 38 റൺസ് എന്ന നിലയിലായിരുന്ന ഡൽഹിയെ ശ്രേയസ് അയ്യറും (33 പന്തിൽ 54) നിതീഷ് റാണയും (20 പന്തിൽ 30) ചേർന്നാണ് കരകയറ്റിയത്. നാല് വിക്കറ്റെടുത്ത കുൽദീപ് യാദവും മൂന്ന വിക്കറ്റെടുത്ത ഖലീൽ അഹമ്മദും ചേർന്നാണ് കൊൽക്കത്തയെ തകർത്തത്. ശാർദൂൽ താക്കൂർ രണ്ടും ലളിത് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ഓപ്പണർമാരായ പ്രിഥ്വി ഷായും (29 പന്തിൽ 51) ഡേവിഡ് വാർണറും (45 പന്തിൽ 61) ചേർന്ന് മികച്ച തുടക്കമാണ് ഡൽഹി ക്യാപിറ്റൽസിന് നൽകിയത്. 8.4 ഓവറിൽ പ്രിഥ്വി ഷാ പുറത്താകുമ്പോൾ ഡൽഹി ഒരു വിക്കറ്റ് നഷ്ടത്തിൽ 93 റൺസ് എടുത്തിരുന്നു. 14 പന്തിൽ 27 റൺസ് എടുത്ത ക്യാപ്ടൻ റിഷഭ് പന്തും മദ്ധ്യഓവറുകളിലും അക്സർ പട്ടേലും (14 പന്തിൽ 22 റൺസ്) ശാ‌ർദൂൽ താക്കൂറും (11 പന്തിൽ 29 റൺസ്) ചേർന്ന് അവസാന ഓവറുകളിൽ നടത്തിയ വെടിക്കെട്ടുമാണ് ഡൽഹിയെ മികച്ച സ്കോറിൽ എത്തിച്ചത്.