
പങ്കാളികൾ തമ്മിലുള്ള ലൈംഗികതയുടെ അഭാവം പലപ്പോഴും ദാമ്പത്യബന്ധത്തിന്റെ തകർച്ചയിലും മാരകമായ മാനസിക പ്രശ്നങ്ങളിലും കൊണ്ടെത്തിക്കുന്നതായി കണക്കുകൾ ചൂണ്ടികാണിക്കുന്നു. ലൈംഗികജീവിതത്തിലെ പ്രശ്നങ്ങൾ പരസ്പരം ചർച്ച ചെയ്യാൻ മടികാണിക്കുന്നതാണ് പലപ്പോഴും ഗുരുതരമായ മറ്റ് പ്രശ്നങ്ങളിൽ കൊണ്ടെത്തിക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
ലൈംഗിക ജീവിതത്തിലെ അസംതൃപ്തി പലപ്പോഴും കൊണ്ടെത്തിക്കുന്നത് അവിഹിതബന്ധങ്ങളിൽ ആണെന്നത് പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കുന്നു. പങ്കാളികൾ തമ്മിൽ കൃത്യമായ ആശയവിനിമയം ഇല്ലെങ്കിൽ അത് പലപ്പോഴും ലൈംഗിക ജീവിതത്തിൽ അസംതൃപ്തിക്കു കാരണമായി തീരാനും സാദ്ധ്യതയുണ്ട്. ലൈംഗികത സംബന്ധിച്ച തെറ്റിദ്ധാരണകൾ പലപ്പോഴും ഗുരുതരമായ പ്രത്യാഘാതങ്ങളാണ് കുടുംബജീവിതത്തിൽ സൃഷ്ടിക്കുന്നത്. പലപ്പോഴും ബന്ധപ്പെടുന്ന സമയത്തുണ്ടാകുന്ന അസ്വസ്ഥത പങ്കാളി കാണിക്കുന്നത് നിരാശയുടെ രൂപത്തിലായിരിക്കും. എന്നാൽ ഇത് മനസിലാക്കാൻ സാധിക്കാതെ വരുമ്പോഴാണ് ദാമ്പത്യജീവിതത്തിലെ ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമായി തീരുന്നതെന്ന് മാനസിക വിദഗ്‌ദ്ധർ വ്യക്തമാക്കുന്നു.
ദാമ്പത്യജീവിതത്തിൽ ലൈംഗികതയുടെ അഭാവം പലപ്പോഴും ജീവിതത്തിൽ ഒറ്രപ്പെടലിന്റെ അനുഭവത്തിൽ കൊണ്ടെത്തിക്കുന്നതായിരിക്കും. ലൈംഗികജീവിതത്തിലെ അസംതൃപ്തി ദാമ്പത്യത്തെവരെ ആശയക്കുഴപ്പത്തിലാക്കുന്ന ചിന്തകളിലേക്ക് നയിച്ചേക്കാമെന്നത് പലരും ഗൗരവമായി എടുക്കാറില്ലെന്നും മാനസികാരോഗ്യ വിദഗ്‌ദ്ധർ പറയുന്നു.