
ന്യൂഡൽഹി: ഹോസ്‌റ്റലിൽ മാംസാഹാരം വിളമ്പിയതിനെചൊല്ലി ജെഎൻയുവിൽ ഇടത് വിദ്യാർത്ഥി സംഘടനകളും എബിവിപിയും തമ്മിൽ സംഘർഷം. ഇടത് സംഘടനയിൽ പെട്ട വിദ്യാർത്ഥികൾ മാംസാഹാരം കഴിക്കുന്നത് ഇന്ന് രാമനവമി പ്രമാണിച്ച് എബിവിപി തടഞ്ഞു എന്നാണ് ഇടത് സംഘടനകൾ ആരോപിച്ചത്. അതേസമയം ജെഎൻയുവിലെ കാവേരി ഹോസ്‌റ്റലിൽ തങ്ങൾ നടത്തിയ രാമനവമി ആചരണത്തെ ഇടത് വിദ്യാർത്ഥി സംഘടനകൾ തടസപ്പെടുത്തിയതാണ് കുഴപ്പത്തിന് കാരണമെന്ന് എബിവിപി ആരോപിച്ചു.
സംഘട്ടനത്തിൽ പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അതേസമയം സർവകലാശാലയിൽ മാംസാഹാരം കഴിക്കുന്നതിന് യാതൊരു വിലക്കുമില്ലെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി. റംസാനായാലും രാമനവമി ആയാലും ഓരോ വിദ്യാർത്ഥിക്കും അതിന്റെതായ രീതിയിൽ ആഘോഷിക്കാമെന്നും അധികൃതർ വ്യക്തമാക്കി.
ജെഎൻയുവിലെ വിദ്യാർത്ഥി കമ്മിറ്റിയാണ് മെസ് നിയന്ത്രിക്കുന്നത്. സംഭവത്തെ തുടർന്ന് ഇരു പാർട്ടികളും ഇപ്പോൾ സമാധാനപരമായി പ്രതിഷേധിക്കുകയാണ്. ക്യാമ്പസിന്റെ പ്രധാന ഗേറ്റ് അടച്ചു. ഇരു വിഭാഗത്തിൽ നിന്നും പരാതികൾ ലഭിച്ചാൽ നിയമനടപടിയെടുക്കുമെന്നും ഡൽഹി പൊലീസ് അറിയിച്ചു.
ABVP hooligans stopped residents inside JNU from having non Veg food
ABVP also assaulted the mess secretary of the Hostel.
Unite against the hooliganism unleashed by ABVP inside campus premises.https://t.co/3MpRE9zXn4 pic.twitter.com/Fy3HU7qg8J— Aishe (ঐশী) (@aishe_ghosh) April 10, 2022