
തൊടുപുഴ: തൊടുപുഴയിൽ ജോലി വാഗ്‌ദാനം ചെയ്ത് 17-കാരിയെ 15 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. ഇടനിലക്കാരനാണ് കുട്ടിയെ നിരവധി പേര്‍ക്ക് കാഴ്ചവെച്ചത്.പീഡനത്തെ തുടർന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ സംശയം തോന്നിയ ഡോക്ടറാണ് വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്.
പ്രതികളെന്ന് പറയപ്പെടുന്ന 15 പേര്‍ക്കെതിരെ പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. അതില്‍ ആറ് പേര്‍ പിടിയിലായിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.