
ദുൽഖർ സൽമാൻ നായകനാവുന്ന സീതാ രാമം എന്ന തെലുങ്ക് ചിത്രത്തിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തിറങ്ങി. ലെഫ്റ്റനന്റ് റാമിന്റെ പ്രണയകഥ എന്ന ടാഗ് ലൈനോടുകൂടിയാണ് വീഡിയോ എത്തിയിരിക്കുന്നത്. ഒരു പട്ടാളക്കാരനായാണ് ദുൽഖർ വേഷമിടുന്നത്.
ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദാന്ന, മൃണാൾ താക്കൂർ എന്നിവരാണ് നായികമാർ. സുമന്തും മറ്റൊരു പ്രധാനവേഷത്തിലുണ്ട്. വിശാൽ ചന്ദ്രശേഖർ സംഗീത സംവിധാനവും പി.എസ്. വിനോദ് ഛായാഗ്രഹണവും നിർവഹിക്കുന്നു.