kk

ദുബൈ: ദുബായ് നഗരത്തിൽ ഭിക്ഷാടന നിരോധനത്തിന്റെ ഭാഗമായുള്ള പൊലീസ് പരിശോധയിൽ യാചകനിൽ നിന്ന് പൊലീസ് കണ്ടെടുത്തത് 40000 ദിർഹവും ( 8 ലക്ഷം ഇന്ത്യൻ രൂപ)​ വിദേശ കറൻസികളും. റംസാൻ മാസത്തിൽ ഭിക്ഷാടനം നടത്തിയാണ് ഇത്രയും തുക യാചകൻ സ്വന്തമാക്കിയത്.

ഭിക്ഷാടനത്തിന്റെ അപകടങ്ങളെ കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക, സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് കാമ്പയിന്‍ ആരംഭിച്ചതെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ വിഭാഗത്തിലെ ആന്റി ഇന്‍ഫില്‍ട്രേറ്റേവ്‌സ് ആക്ടിംഗ് ഡയറക്ടര്‍ കേണല്‍ അഹ്മദ് അല്‍ അദീദി പറഞ്ഞു. വര്‍ഷാവര്‍ഷം യാചകരുടെ എണ്ണം കുറച്ചുകൊണ്ടുവരാന്‍ കാമ്പെയിനിലൂടെ സാധിച്ചതായി അദ്ദേഹം പറഞ്ഞു