epl

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഫുട്ബാൾ ലോകം ആകാംഷയോടെ കാത്തിരുന്ന മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിലുള്ള പോരാട്ടം 2-2ന്റെ ആവേശ സമനിലയിൽ അവസാനിച്ചു. കിരീടത്തിനായി പൊരിഞ്ഞ പോരാട്ടം നടത്തുന്ന ഇരുടീമും തമ്മിലുള്ള പോയിന്റ് അകലം ഒന്നായി തുടരും. നിലവിലെ ചാമ്പ്യൻമാരും പോയിന്റ് ടേബിളിലെ ഒന്നാമൻമാരുമായ സിറ്റിയ്ക്ക് 31 മത്സരങ്ങളിൽ നിന്ന് 74 പോയിന്റാണ് ഉള്ളത്. ലിവർപൂളിന് 73ഉം. സിറ്റിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ കെവിൻ ഡി ബ്രൂയിനെയും ഗബ്രിയേൽ ജസ്യൂസുമാണ് ആതിഥേയർക്കായി ലക്ഷ്യം കണ്ടത്. ജോട്ടയും മാനേയും ലിവറിനായി സ്കോർ ചെയ്തു. രണ്ടു തവണ പിന്നിൽ നിന്ന ശേഷമാണ് ലിവർ പൊരുതിക്കയറി സമനില പിടിച്ചത്.