
ഗ്ലാസ്ഗോ: ഇരട്ടക്കുട്ടികളുടെ അമ്മയായ ശേഷം കളിക്കളത്തിൽ തിരിച്ചെത്തിയ മലയാളി താരംദീപിക പള്ളിൽ ലോക ഡബിൾസ് സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണ നേടി തിരിച്ചുവരവ് ഗംഭീരമാക്കി. വനിതാ ഡബിൾസിൽ ജോഷ്ന ചിന്നപ്പയ്ക്ക് ഒപ്പവും മിക്സഡ് ഡബിൾസിൽ സൗരവ് ഗോഷാലിനൊപ്പവുമാണ് ലോക ചാമ്പ്യൻഷിപ്പിൽ ദീപിക സ്വർണമണിഞ്ഞത്. 2018 ഒക്ടോബറിന് ശേഷം ആദ്യമായാണ് ദീപിക ഒരു മത്സര ടൂർണമെന്റിൽ കളിക്കുന്നത്.മിക്സഡ് ഡബിൾസിൽ ഇംഗ്ലീഷ് ജോഡിയായ അഡ്രിയാൻ വാലർ- അലിസൺ വാട്ടർ സഖ്യത്തിനെതിരെ ദീപികയും സൗരവ് ഷാലും 11-6,1-8 നാണ് ജയിച്ചത്.