hyderabad

ഹൈദരാബാദ്: അയോദ്ധ്യയ്ക്ക് പിന്നാലെ മഥുരയും കാശിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാളവണ്ടി ഉപയോഗിച്ച് വൃത്തിയാക്കുമെന്നും അധികം താമസിയാതെ ഭാരതം ഹിന്ദു രാഷ്ട്രമായി മാറുമെന്നും ബിജെപി എം എൽ എ രാജ സിംഗ്. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന രാം നവമി യാത്രക്കിടെ പാട്ടിലൂടെയാണ് എം എൽ എ ഇക്കാര്യം വ്യക്തമാക്കിയത്. രാമഭഗവാന്റെ നാമം ഉരുവിടാത്തവ‌‌ർ രാജ്യം വിടേണ്ടി വരുമെന്നും രാജ സിംഗ് ആലപിച്ചു.

സംഭവത്തിന് പിന്നാലെ എം എൽ എയ്ക്കെതിരെ പൊലീസ് നടപടിയെടുക്കണെമന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ട്വിറ്റർ പോസ്റ്റ് ഹൈദരാബാദ് എം പി അസാദുദ്ദീൻ ഒവൈസി റിട്വീറ്റ് ചെയ്തു.

BJP MLA Raja Singh sings the song "Jo ram ka naam na le unko bharat se bhagana Hai" at #RamNavami Rally in Hydrabad.@hydcitypolice should take immediate action on this.@asadowaisi @KTRTRSpic.twitter.com/wGEEa7FHEg

— Naved Sheikh (@navedns1) April 10, 2022

ഹിന്ദുത്വവാദികൾ രാജ്യത്തുനീളം നടത്തിവരുന്ന അക്രമങ്ങളെക്കുറിച്ച് അപലപിക്കുന്ന കുറിപ്പും ഒവൈസി ട്വിറ്ററിൽ പങ്കുവച്ചു.മുസ്‌ലീങ്ങൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നതിനായി പല പ്രദേശങ്ങളിലും രാം നവമി യാത്ര ഉപയോഗിക്കുന്നതായും ഒവൈസി ആരോപിച്ചു.

Just in the last few days Hindutva mobs with the blessing of cops provoked/participated in violence in at least these places:
1. Karauli, Rajasthan
2. Khambata & Himmatnagar, Gujarat (Mausoleum set on fire)
3. Khargone, Madhya Pradesh 1/3

— Asaduddin Owaisi (@asadowaisi) April 10, 2022