elephant-

തിരുവനന്തപുരം: കല്ലമ്പലം കപ്പാംവിള മുക്കുകട റോഡിൽ ആന വിരണ്ട് പാപ്പാനെ കുത്തിക്കൊന്നു. വെള്ളല്ലൂര്‍ സ്വദേശി ഉണ്ണിയാണ് മരിച്ചത്. തടിപിടിക്കാനായി കൊണ്ടുവന്ന ആനയാണ് പാപ്പാനെ കുത്തിക്കൊന്നത്. മൃതദേഹത്തിന് സമീപത്തുനിന്ന് ആന ഇതുവരെ മാറിയിട്ടില്ല. ആനയെ മയക്കുവെടിവച്ച് തളയ്ക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.