gunshot

ജയ്പൂർ: വിവാഹാഘോഷത്തിൽ നൃത്തം ചെയ്യുന്നതിനിടെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി ഒരാൾക്ക് ദാരുണാന്ത്യം. വരനടക്കം മൂന്നു പേർക്ക് പരിക്കേറ്റു. രാജസ്ഥാനിലെ സികാറിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്.

ആഘോഷത്തിൽ പങ്കെടുത്ത സരേഷ് സെഗാദിന്റെ കയ്യിലുണ്ടായിരുന്ന നാടൻ തോക്കിൽ നിന്നാണ് വെടി പൊട്ടിയത്.

ഇയാളാണ് മരിച്ച്ത്. ഇയാൾ 13 ഓളം ക്രിമിനൽ കേസിൽ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്.

വെടിയേറ്റ നവവരൻ സാംഗ്രാം സിംഗും പല കേസുകളിലും പ്രതിയാണ്. പരിക്കേറ്റവരിൽ ശ്യാം സിംഗ് എന്നയാളുടെ നില ഗുരുതരമാണ്. ഇയാൾ നിലവിൽ ജയ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അബദ്ധത്തിൽ വെടി പൊട്ടിയതെന്നാണ് പൊലീസും പറയുന്നത്. സരേഷിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. വരൻ അടക്കം അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.