
കൊച്ചി: വെണ്ണലയിൽ ആത്മഹത്യ ചെയ്ത ഗിരിജയുടെയും പ്രശാന്തിന്റെയും മക്കൾ നാട്ടുകാർക്ക് നോവാകുന്നു. രാവിലെ ഉറക്കമെഴുന്നേറ്റ എട്ടും, പന്ത്രണ്ടും വയസുള്ള കുട്ടികൾ കണ്ടത് മരിച്ചു കിടക്കുന്ന അച്ഛന്റെയും അമ്മയുടെയും മുത്തശ്ശിയുടെയും മൃതദേഹമാണ്. കുട്ടികൾ ഉടൻ ഫോൺ വിളിച്ച് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു.
നാട്ടുകാരെത്തുമ്പോൾ കുട്ടികൾ വീടിന്റെ പുറത്ത് നിൽക്കുകയായിരുന്നു. മുറിയിൽ രണ്ടുപേര്‍ തൂങ്ങിമരിച്ച നിലയിലായിരുന്നുവെന്നും, ഒരാളുടെ മൃതദേഹം മുകള്‍നിലയിലെ മുറിയിലാണ് കിടന്നിരുന്നതെന്നും അയൽവാസി പറഞ്ഞു.
ശ്രീകലാ റോഡിൽ വെളിയിൽ വീട്ടിൽ ഗിരിജ, മകൾ രജിത, രജിതയുടെ ഭർത്താവ് പ്രശാന്ത് എന്നിവരാണ് ജീവനൊടുക്കിയത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് മരണ കാരണമെന്നാണ് കുറിപ്പിലുള്ളത്. വീട് വച്ചതുമായി ബന്ധപ്പെട്ടും ഫ്‌ളോർ മില്‍ ബിസിനസുമായി ബന്ധപ്പെട്ടും ഒരു കോടിയോളം രൂപയുടെ കടബാദ്ധ്യത കുടുംബത്തിനുണ്ടായിരുന്നു.