sleeping

മുംബയ്: മദ്യപിച്ച് നടുറോഡിൽ വാഹനം പാർക്ക് ചെയ്ത് ഉറങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച മുംബയ് ബോറിവലി റോഡിലാണ് സംഭവം നടന്നത്. നടുറോഡിൽ വാഹനം പാർക്ക് ചെയ്ത് ഗതാഗതകുരുക്ക് സൃഷ്ടിച്ചതിനാണ് ബോറിവലി സ്വദേശിയായ പ്രദീപ് സക്പൽ അറസ്റ്റിലായത്.

പുലർച്ചെ 12.15 ന് ബോറിവലിയിലെ അഗ്നിശമന സേന ഓഫീസിന് സമീപം വലിയ രീതിയിലുള്ല ഗതാഗതക്കുരുക്ക് ശ്രദ്ധയിൽപ്പെട്ടതോടെ സമീപത്തുണ്ടായിരുന്ന ടാക്സി ഡ്രൈവറായ യുവാവാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. ഉടൻ പൊലീസ് ഉദ്യോഗസ്ഥർ പ്രദേശത്തെത്തി വാഹനത്തിനുള്ളിൽ ഉറങ്ങിക്കിടക്കുന്ന യുവാവിനെ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശേഷം നടത്തിയ പരിശോധനയിൽ ഇയാൾ മദ്യപിച്ചെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.