srilanka

കൊ​ളം​ബോ​:​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​ ​പ​രി​ഹ​രി​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​എ​ല്ലാ​ ​പാ​ർ​ട്ടി​ക​ളേ​യും​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​ഇ​ട​ക്കാ​ല​ ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​രി​ക്കു​ന്ന​തിനായി​ ​ഞാ​യ​റാ​ഴ്ച​ ​ശ്രീ​ല​ങ്ക​യി​ൽ​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​യി​ൽ​ ​തീ​രു​മാ​ന​മാ​യി​ല്ല.​ ​ഭ​ര​ണ​പ​ക്ഷ​ ​പാ​ർ​ട്ടി​യാ​യ​ ​ശ്രീ​ല​ങ്ക​ ​പൊ​തു​ജ​ന​ ​പെ​ര​മു​ന,​ ​പാ​ർ​ട്ടി​യി​ലെ​ ​ത​ന്നെ​ ​എം.​പി​മാ​രു​ടെ​ ​സ്വ​ത​ന്ത്ര​വി​ഭാ​ഗം,​ ​പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ൾ​ ​എ​ന്നി​വ​ർ​ ​ത​മ്മി​ൽ​ ​ന​ട​ന്ന​ ​ച​ർ​ച്ച​യാ​ണ് ​പ​രാ​ജ​യ​പ്പെ​ട്ട​ത്.​ ​മ​ന്ത്രി​സ​ഭ​യി​ലെ​ 26​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അം​ഗ​ങ്ങ​ളെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ​ഇ​നി​യും​ ​വൈ​കി​യേ​ക്കു​മെ​ന്ന് ​സ​ർ​ക്കാ​ർ​ ​വൃ​ത്ത​ങ്ങ​ൾ​ ​അ​റി​യി​ച്ചു.​ ​ഇ​ട​ക്കാ​ല​ ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​രി​ക്കു​ന്ന​തി​ൽ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വാ​യ​ ​സ​ജി​ത് ​പ്രേ​മ​ദാ​സ​യ്ക്ക് ​താ​ൽ​പ​ര്യ​മി​ല്ലെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടു​ക​ൾ.​ ​ശ്രീ​ല​ങ്ക​ൻ​ ​പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തി​ന് ​ശേ​ഷം​ ​വി​ഷ​യ​ത്തി​ൽ​ ​ച​ർ​ച്ച​ ​തു​ട​രും.
പ്ര​സി​ഡ​ന്റ് ​ഗോ​ത​ബ​യ​ ​രാ​ജ​പ​ക്സ​യ്ക്കെ​തി​രെ​ ​അ​വി​ശ്വാ​സ​ ​പ്ര​മേ​യം​ ​കൊ​ണ്ടു​വ​രാ​നും​ ​അ​ദ്ദേ​ഹ​ത്തെ​ ​നീ​ക്കം​ ​ചെ​യ്യാ​നും​ ​(​ഇം​പീ​ച്ച്മെ​ന്റ്)​ ​പ്ര​തി​പ​ക്ഷ​ ​പാ​ർ​ട്ടി​യാ​യ​ ​സ​മാ​ജി​ ​ജ​ന​ ​ബ​ലാ​വ​ഗേ​യ​യ്ക്ക് ​പി​ന്തു​ണ​ ​ന​ൽ​കാ​ൻ​ ​ത​യ്യാ​റാ​ണെ​ന്ന് ​ത​മി​ഴ് ​നാ​ഷ​ണ​ൽ​ ​അ​ലൈ​ൻ​സ് ​അ​റി​യി​ച്ചു.​ ​അ​തേ​സ​മ​യം,​ 19​ന് ​മു​ൻ​പ് ​പാ​ർ​ല​മെ​ന്റ് ​കൂ​ടു​ന്ന​താ​യി​ ​റി​പ്പോ​ർ​ട്ടു​ക​ളി​ല്ല.
അ​തി​നി​ടെ,​ ​മൂ​ന്ന് ​ഭ​ര​ണ​പ​ക്ഷാം​ഗ​ങ്ങ​ൾ​ ​ഇ​ട​ക്കാ​ല​ ​സ​ർ​ക്കാ​ർ​ ​വേ​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് ​ഭ​ര​ണ​പ​ക്ഷ​ ​സ​ഖ്യ​ ​പാ​ർ​ട്ടി​യാ​യ​ ​ജാ​തി​ക​ ​ഹെ​ല​ ​ഉ​റു​മ​യ​യു​ടെ​ ​നേ​താ​വാ​യ​ ​ഉ​ദ​യ​ ​ഗ​മ്മ​ൻ​പി​ല​ ​പ​റ​ഞ്ഞു.​ ​പു​തി​യ​ ​പ്ര​ധാ​ന​മ​ന്ത്രി​യെ​ ​നി​യ​മി​ക്കാ​നും​ ​കു​റ​ച്ച് ​അം​ഗ​ങ്ങ​ൾ​ ​മാ​ത്ര​മു​ള്ള​ ​മ​ന്ത്രി​സ​ഭ​ ​രൂ​പീ​ക​രി​ക്കാ​നും​ ​ഒ​രു​ ​ഓ​ൾ​ ​പാ​ർ​ട്ടി​ ​ക​മ്മി​റ്റി​ ​രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന​താ​ണ് ​ഇ​വ​രു​ടെ​ ​പ്ര​ധാ​ന​ ​ആ​വ​ശ്യം.​ ​ഗോ​ത​ബ​യ​യു​ടെ മൂത്ത സ​ഹോ​ദ​ര​നാ​യ​ ​മ​ഹി​ന്ദ​ ​രാ​ജ​പ​ക്സ​യാ​ണ് ​നി​ല​വി​ലെ​ ​പ്ര​ധാ​ന​മ​ന്ത്രി.
അ​തേ​സ​മ​യം,​ ​രാ​ജ്യ​ത്ത് ​രാ​ജ​പ​ക്സ​യു​ടെ​ ​രാ​ജി​ ​ആ​വ​ശ്യ​പ്പെ​ട്ട് ​കൊ​ണ്ടു​ള്ള​ ​പ്ര​തി​ഷേ​ധം​ ​അ​തി​ശ​ക്ത​മാ​ണ്. സ​ർ​ക്കാ​ർ​ ​രാ​ജ്യ​ത്തെ​ ​വ​ൻ​ ​സാ​മ്പ​ത്തി​ക​ ​-​ ​രാ​ഷ്ട്രീ​യ​ ​പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ​ത​ള്ളി​വി​ട്ടെ​ന്ന് ​മു​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​റ​നി​ൽ​ ​വി​ക്ര​മ​സിം​ഘേ പറഞ്ഞു.​ ​സാ​മ്പ​ത്തി​ക​ ​വെ​ല്ലു​വി​ളി​ക​ളെ​ ​മി​ക​ച്ച​ ​രീ​തി​യി​ൽ​ ​നേ​രി​ടാ​തി​രു​ന്ന​ത് ​കൊ​ണ്ട് ​സം​ഭ​വി​ച്ച​ ​ദു​ര​ന്ത​മാ​ണി​ത്.​ ​ഇ​പ്പോ​ൾ​ ​അ​ടി​സ്ഥാ​ന​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​ ​ജ​ന​ങ്ങ​ൾ​ക്ക് ​ദി​ന​വും​ ​ക്യൂ​ ​നി​ൽ​ക്കേ​ണ്ട​ ​അ​വ​സ്ഥ​യി​ലാ​ണ് ​രാ​ജ്യ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
ഞ​ങ്ങ​ൾ​ ​ഭ​രി​ച്ചി​രു​ന്ന​പ്പോ​ൾ​ ​ഇ​ങ്ങ​നെ​യൊ​ന്നും​ ​സം​ഭ​വി​ച്ചി​ട്ടി​ല്ല..​ 2019​ൽ​ ​ഞാ​ൻ​ ​സ്ഥാ​ന​മൊ​ഴി​യു​ന്ന​ത് ​വ​രെ​ ​രാ​ജ്യ​ത്തി​ന്റെ​ ​സാ​മ്പ​ത്തി​ക​ ​നി​ല​ ​ഭ​ദ്ര​മാ​യി​രു​ന്നു.
ഇ​തു​വ​രെ​ ​സ​ർ​ക്കാ​ർ​ ​അ​ന്താ​രാ​ഷ്ട്ര​ ​നാ​ണ്യ​ ​നി​ധി​യെ​ ​സ​മീ​പി​ക്കാ​തി​രു​ന്ന​തി​നേ​യും​ ​അ​ദ്ദേ​ഹം​ ​വി​മ​ർ​ശി​ച്ചു.​ ​യ​ഥാ​സ​മ​യം​ ​ഇ​ട​പെ​ട​ലു​ക​ൾ​ ​ന​ട​ത്താ​തി​രു​ന്ന​ത് ​മൂ​ലം​ ​ഐ.​എം.​എ​ഫി​ൽ​ ​നി​ന്നു​ള്ള​ ​സ​ഹാ​യം​ ​ല​ഭി​ക്കു​ന്ന​ത് ​വൈ​കും.​ ​അ​തേ​സ​മ​യം,​ ​ഐ.​എം.​എ​ഫി​ലേ​ക്ക് ​പ്ര​തി​നി​ധി​ ​സം​ഘ​ത്തെ​ ​അ​യ​ക്കാ​നാ​ണ് ​സ​ർ​ക്കാ​രി​ന്റെ​ ​തീ​രു​മാ​നം.
സ​ർ​ക്കാ​രി​ന്റെ​ ​പ​ക്ക​ൽ​ ​ഇ​നി​ ​ഒ​രി​പാ​ട് ​വി​ഭ​വ​ങ്ങ​ൾ​ ​(​ ​റി​സോ​ഴ്സ​സ്)​ ​ബാ​ക്കി​യു​ണ്ടെ​ന്ന് ​ത​നി​യ്ക്ക് ​തോ​ന്നു​ന്നി​ല്ലെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​ബി​ല്ലു​ക​ൾ​ ​അ​ട​യ്ക്കാ​നാ​യി​ ​ഇ​പ്പോ​ൾ​ ​എ​ക്സ്പോ​ർ​ട്ട് ​ക​മ്പ​നി​ക​ളെ​ ​ആ​ശ്ര​യി​ക്കു​ക​യാ​ണ​വ​ർ.​ ​ഇ​ന്ത്യ​ ​ഇ​ന്ധ​നം​ ​വാ​ങ്ങാ​ൻ​ ​ന​ൽ​കി​യ​ ​ധ​ന​സ​ഹാ​യം​ ​മേ​യ് ​ര​ണ്ടാം​ ​വാ​രം​ ​ആ​കു​മ്പോ​ഴേ​യ്ക്കും​ ​തീ​രും.​ ​
അ​ത് ​ക​ഴി​ഞ്ഞ് ​രാ​ജ്യം​ ​വ​ൻ​ ​പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ​കൂ​പ്പു​കു​ത്തും.​ ​ഇ​ന്ത്യ​ ​ശ്രീ​ല​ങ്ക​യെ​ ​പ​ര​മാ​വ​ധി​ ​സ​ഹാ​യി​ച്ചു.​ ​ഇ​പ്പോ​ഴും​ ​സാ​മ്പ​ത്തി​ക​ ​ഇ​ത​ര​ ​സ​ഹാ​യ​ങ്ങ​ൾ​ ​ന്യൂ​ഡ​ൽ​ഹി​യി​ൽ​ ​നി​ന്ന് ​ല​ഭി​ക്കു​ന്നു​ണ്ട്.​ 2020​ ​-​ 2021​ ​കാ​ല​യ​ള​വി​ൽ​ ​സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ​ ​സ്ഥി​തി​ ​പ​രി​ഗ​ണി​ച്ച് ​ഐ.​എം.​എ​ഫി​ന്റെ​ ​സ​ഹാ​യം​ ​തേ​ടാ​ൻ​ ​സ​ർ​ക്കാ​രി​ന് ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ല​ഭി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​സ​ർ​ക്കാ​ർ​ ​അ​ത് ​ചെ​വി​ക്കൊ​ണ്ടി​ല്ലെ​ന്നും​ ​ഇ​പ്പോ​ൾ​ ​അ​തി​ന്റെ​ ​ഭ​വി​ഷ്യ​ത്ത് ​ജ​ന​ങ്ങ​ൾ​ ​അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

 സർക്കാർ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു: വിക്രമസിംഘേ

സർക്കാർ രാജ്യത്തെ വൻ സാമ്പത്തിക - രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടെന്ന് മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഘേ. സാമ്പത്തിക വെല്ലുവിളികളെ മികച്ച രീതിയിൽ നേരിടാതിരുന്നത് കൊണ്ട് സംഭവിച്ച ദുരന്തമാണിത്. ഇപ്പോൾ അടിസ്ഥാന ആവശ്യങ്ങൾക്കായി ജനങ്ങൾക്ക് ദിനവും ക്യൂ നിൽക്കേണ്ട അവസ്ഥയിലാണ് രാജ്യമെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങൾ ഭരിച്ചിരുന്നപ്പോൾ ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ല.. 2019ൽ ഞാൻ സ്ഥാനമൊഴിയുന്നത് വരെ രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമായിരുന്നു.

ഇതുവരെ സർക്കാർ അന്താരാഷ്ട്ര നാണ്യ നിധിയെ സമീപിക്കാതിരുന്നതിനേയും അദ്ദേഹം വിമർശിച്ചു. യഥാസമയം ഇടപെടലുകൾ നടത്താതിരുന്നത് മൂലം ഐ.എം.എഫിൽ നിന്നുള്ള സഹായം ലഭിക്കുന്നത് വൈകും. അതേസമയം, ഐ.എം.എഫിലേക്ക് പ്രതിനിധി സംഘത്തെ അയക്കാനാണ് സർക്കാരിന്റെ തീരുമാനം.

 ഇന്ത്യ പരമാവധി സഹായിച്ചു

സർക്കാരിന്റെ പക്കൽ ഇനി ഒരിപാട് വിഭവങ്ങൾ ( റിസോഴ്സസ്) ബാക്കിയുണ്ടെന്ന് തനിയ്ക്ക് തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ബില്ലുകൾ അടയ്ക്കാനായി ഇപ്പോൾ എക്സ്പോർട്ട് കമ്പനികളെ ആശ്രയിക്കുകയാണവർ. ഇന്ത്യ ഇന്ധനം വാങ്ങാൻ നൽകിയ ധനസഹായം മേയ് രണ്ടാം വാരം ആകുമ്പോഴേയ്ക്കും തീരും. അത് കഴിഞ്ഞ് രാജ്യം വൻ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും. ഇന്ത്യ ശ്രീലങ്കയെ പരമാവധി സഹായിച്ചു. ഇപ്പോഴും സാമ്പത്തിക ഇതര സഹായങ്ങൾ ന്യൂഡൽഹിയിൽ നിന്ന് ലഭിക്കുന്നുണ്ട്. 2020 - 2021 കാലയളവിൽ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതി പരിഗണിച്ച് ഐ.എം.എഫിന്റെ സഹായം തേടാൻ സർക്കാരിന് നിർദ്ദേശങ്ങൾ ലഭിച്ചിരുന്നു. എന്നാൽ, സർക്കാർ അത് ചെവിക്കൊണ്ടില്ലെന്നും ഇപ്പോൾ അതിന്റെ ഭവിഷ്യത്ത് ജനങ്ങൾ അനുഭവിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.