ksfe

തൃശൂർ: ബാംഗ്ളൂർ ആഡ് ക്ളബ്ബിന്റെ 2021ലെ ബിഗ്ബാംഗ് ഗോൾഡ്, സിൽവർ പുരസ്‌കാരങ്ങൾ കെ.എസ്.എഫ്.ഇയുടെ സോഷ്യൽമീഡിയ പരസ്യചിത്രങ്ങൾ തയ്യാറാക്കിയ മണികണ്ഠൻ കല്ലാറ്റിന് ലഭിച്ചു. കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ, കോർപ്പറേറ്റ് ഫിലിം വിഭാഗത്തിലെ ആദ്യ രണ്ടു പുരസ്‌കാരങ്ങളാണ് അദ്ദേഹം സ്വന്തമാക്കിയത്.

ബംഗളൂരുവിലെ റിറ്റ്‌സ് കാൾട്ടൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ബ്രാൻഡ് കെയർ എക്‌സിക്യുട്ടീവ് ക്രിയേറ്റീവ് ഡയറക്‌ടർ ലിൻഡൻ ലൂയിസിൽ നിന്ന് മണികണ്ഠൻ കല്ലാറ്റ് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. 20 വർഷമായി അഡ്വർടൈസിംഗ് രംഗത്ത് പ്രവർത്തിക്കുന്ന മണികണ്ഠൻ കല്ലാറ്റ് ഇപ്പോൾ തൃശൂർ ആസ്ഥാനമായ ഗ്രാഫ് ക്രിയേറ്റീവ്‌സിന്റെ സ്ഥാപകനും ക്രിയേറ്റീവ് ഹെഡ്ഡുമാണ്.