
ന്യൂഡൽഹി : നീണ്ടു നിന്ന രാഷ്ട്രീയ നാടകങ്ങൾക്കും അനിശ്ചിതത്വത്തിനും വിരാമമിട്ട് പാകിസ്ഥാൻ പ്രധാനമന്ത്രിയായി ഷെഹബാസ് ഷെരീഫിനെ ഇന്ന് തിരഞ്ഞെടുത്തിരുന്നു. 174 പേരുടെ പിന്തുണയോടെയാണ് ഷഹബാസ് അധികാരം പിടിച്ചെടുത്തത്. ദൈവം പാകിസ്ഥാനിനെ രക്ഷിച്ചുവെന്ന് തിരഞ്ഞെടുപ്പിന് പിന്നാലെ ഷഹബാസ് പറഞ്ഞു. ദേശീയ അസംബ്ളിയിൽ നിന്നും രാജി വയ്ക്കുന്നതായി ഇമ്രാൻ ഖാൻ സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചിരുന്നു.
പ്രധാനമന്ത്രി പദമേറ്റെടുത്ത ഷഹബാസ് ഷെരീഫിന് മുന്നിൽ ഒട്ടേറെ വെല്ലുവിളികളാണ് ഉള്ളത്. ഇമ്രാൻ ഖാന് കളംവിടാൻ കാരണമായ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം പുതിയൊരു ഭീഷണി കൂടി ഷഹബാസിന് മുന്നിലുണ്ട്. താലിബാൻ അധികാരത്തിലെത്തിയ ശേഷം അഫ്ഗാനിസ്ഥാനിൽ നിന്ന് പുറന്തള്ളപ്പെട്ട ഐസിസ് ഭീകരരുടെ ഭീഷണിയാണ് പ്രധാന വെല്ലുവിളി. പാകിസ്ഥാനിലേക്ക് താവളം ഉറപ്പിക്കാൻ ശ്രമിക്കുകയാണ് ഐസിസ്. അഫ്ഗാനിസ്താനില്‍ താലിബാന്റെ ഇന്റലിജന്‍സ് മേധാവിയായ എൻജിനീയര്‍ ബഷീറിനെ ഉദ്ധരിച്ചാണ് പാകിസ്ഥാൻ നേരിടുന്ന പുതിയ വെല്ലുവിളിയെക്കുറിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.
അഫ്‌ഗാൻ താലിബാനുമായി വഴിപിരിഞ്ഞ പാക് താലിബാന്‍ പാകിസ്ഥാനിൽ നിലയുറപ്പിക്കുന്നതിന് പിന്നാലെയാണ് ഐസിസിന്റെയും പുതിയ നീക്കം. പാകിസ്ഥാനില്‍ ഐസിസ് താവളമുറപ്പിക്കുന്നത് ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങള്‍ക്കും ഭീഷണിയാണ്.
അഫ്ഗാനിസ്താന്‍ പിടിച്ചെടുത്തതിന് താലിബാന്‍ കാബൂളിലും മറ്റ് നഗരങ്ങളിലുമുള്ള ജയിലുകളിലെ ഐസിസ് ഭീകരരെ വധിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനെ പിന്നാലെ കഴിഞ്ഞ ഒക്‌ടോബര്‍ രണ്ടിന് താലിബാന്‍ വക്താവ് സബീഹുല്ലാ മുജാഹിദിന്റെ മാതാവിന്റെ ഖബറടക്കം നടന്ന പള്ളിയില്‍ ഐസിസ് നടത്തിയ ചാവേറാക്രമണത്തില്‍ ആറ് താലിബാന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഒക്‌ടോബറില്‍ വടക്കന്‍ കാബൂളിലെ ഖൈര്‍ ഖാനയിലെ ഐസിസ് ഒളിത്താവളത്തില്‍ താലിബാന്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി ഭീകരരാണ് കൊല്ലപ്പെട്ടത്. അതിനു ശേഷം ഇരുവിഭാഗങ്ങളും തമ്മിൽ നിരവധി ഏറ്റുമുട്ടലുകൾ നടന്നു. അതിനു ശേഷമാണ് ഐസിസ് അഫ്ഗാനില്‍നിന്നും പാകിസ്ഥാനിലേക്ക് ചുവടുമാറ്റിയത്.
അഫ്ഗാനിസ്താനില്‍ തന്നെയുള്ള അല്‍ ഖാഇദ, ഐസിസ് എന്നീ സംഘങ്ങളുമായി പാക് താലിബാന്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. ആ സാഹചര്യം മുതലെടുത്താണ് ഐസിസ് ഇപ്പോള്‍ വടക്ക് പടിഞ്ഞാറന്‍ പാക്കിസ്താനിലേക്ക് നുഴഞ്ഞുകയറ്റം ശക്തമാക്കിയത്. ദിവസങ്ങൾക്ക് മുമ്പ് പാകിസ്ഥാനിലെ പെഷാവറില്‍ മുസ്ലിം പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ ഐസിസ് ആയിരുന്നു. 59 പേരാണ് അന്ന് സ്‌ഫോടനത്തില്‍ മരിച്ചത്. ഷിയാ വിരുദ്ധ സുന്നി തീവ്രവാദികളുടെ സഹായത്തോടെ പാകിസ്ഥാനില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താനാണ് ഇവര്‍ പദ്ധതിയിടുന്നതെന്നാണ് അഫ്ഗാന്‍ താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാകിസ്ഥാനിൽ ഐസിസും താലിബാനും ശക്തമാവുന്നത് ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങള്‍ക്കും വലിയ ഭീഷണിയാണ്. പാകിസ്ഥാനിൽ ഐസിസ് അടക്കമുള്ള ഭീകരസംഘടനകള്‍ ശക്തമാവുന്നത് മേഖലയെ തന്നെ സംഘര്‍ഷഭൂമിയാക്കി മാറ്റുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ അനുമാനം.