വെറും 11 വയസുള‌ളപ്പോഴാണ് കൊല്ലം ഭൂതക്കുളത്തിനടുത്ത് തടത്താവിള ആനത്തറവാട്ടിലേക്ക് രാജശേഖരൻ എത്തിച്ചേരുന്നത്. നീണ്ട 28 വർഷത്തോളമായി തടത്താവിള വീട്ടിലെ രമേശൻ ചേട്ടന്റെ പ്രിയങ്കരനാണിവൻ.

ആനകേരളത്തിൽ ഇന്ന് വളരെ തിരക്കേറിയ എഴുന്നള‌ളിപ്പാനയാണ് 39കാരനായ രാജശേഖരൻ. ഈ തിരക്കിന് കാരണമായത് അവന്റെ കൈമുതലായുള‌ള പ്രധാന ഗുണം കൊണ്ടാണ്. അത് അവന്റെ ശാന്ത സ്വഭാവമാണ്. പ്രഭാതത്തിൽ തേച്ചുരച്ച് പാപ്പാന്മാർ കുളിപ്പിച്ചുകഴിഞ്ഞാൽ തന്റെ തറിയിൽ നിന്നും വീട്ടിലെ അടുക്കളയുടെ പിൻഭാഗത്ത് ബ്രേക്ക്ഫാസ്‌റ്രിന് വേണ്ടി രാജശേഖരൻ കാത്തുനിൽക്കും. അതൊരു പതിവാണ്. പാപ്പാന്റെ നിർദ്ദേശമോ ചങ്ങല ബന്ധനമോ ഒന്നും വേണ്ട അക്കാര്യത്തിന്. ഉടമയും കുടുംബവും കഴിക്കുന്ന ആഹാരത്തിന്റെ ഒരു പങ്ക് അവനുള‌ളതാണ്.

raja

രാജശേഖരന്റെ ശാന്തസ്വഭാവവും അച്ചടക്കവും കണ്ടാണ് തൃശൂർ പൂരത്തിന് പ്രധാന ചടങ്ങായ കുടമാറ്റത്തിന് 15 ആനകളിലൊരുവനായി അവനെ എഴുന്നള‌ളിക്കാൻ തിരുവമ്പാടി ദേവസ്വം അവസരം നൽകിയത്. കഴിഞ്ഞ ഏഴെട്ട് കൊല്ലമായി പൂരത്തിൽ,​തിരുവമ്പാടി വിഭാഗത്തിലെ സ്ഥിര സാന്നിദ്ധ്യമാണ് രാജശേഖരൻ. വടക്കുംനാഥൻ ഊട്ടിന് പങ്കെടുത്തപ്പോൾ ആനയുടെ ചിട്ടവട്ടങ്ങൾ ദേവസ്വം അധികൃതർക്ക് നന്നായി ബോധിച്ചു. കാണാം ആനക്കാര്യത്തിന്റെ ഈ എപ്പിസോഡ്.