
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ മിസൈലായ 'ഹെലിന'യുടെ പരീക്ഷണം വിജയം. ധ്രുവ് ഹെലികോപ്റ്ററില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. രാജസ്ഥാനിലെ പൊക്രാൻ ഫയറിംഗ് റെയ്ഞ്ചിൽ നിന്നാണ് പരീക്ഷണം നടത്തിയത്. ഡി.ആർ.ഡി.ഒയിലെ മുതിർന്ന ശാസ്ത്രജ്ഞരും മുതിർന്ന കരസേന ഉദ്യോഗസ്ഥരും സാക്ഷ്യം വഹിച്ചു
.കൃത്രിമമായി നിർമ്മിച്ച യുദ്ധടാങ്കിനെ ലക്ഷ്യമാക്കിയാണ് മിസൈൽ വിക്ഷേപിച്ചത്. ഏഴ് കിലോമീറ്റർ ദൂരത്തിൽ വരെ പ്രഹരമേൽപിക്കാൻ ശക്തിയുണ്ടെന്നതാണ് ഹെലിനയുടെ സവിശേഷത. പകൽ, രാത്രി വ്യത്യാസമില്ലാതെ ഈ മിസൈൽ പ്രയോഗിക്കാൻ കഴിയും. ഇന്‍ഫ്രാറെഡ് ഇമേജിംഗ് സിസ്റ്റം വഴിയാണ് മിസൈലിന്‍റെ നിയന്ത്രണം. പരീക്ഷണം വിജയകരമായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ലോകത്തിലെ ഏറ്റവും അത്യാധുനിക ടാങ്ക് വേധ ആയുധങ്ങളിൽ ഒന്നാണിത്.
Indigenously developed #ATGM #HELINA was successfully flight-tested from a helicopter at high-altitude ranges, today.
— A. Bharat Bhushan Babu (@SpokespersonMoD) April 11, 2022
The flight-test was jointly conducted by the teams of scientists of @DRDO_India, #IndianArmy and the #IndianAirForce
Read here: https://t.co/e3Y8c2K9Xs pic.twitter.com/TMMrvBf2F9
ആയുധ നിര്‍മാണത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി അടുത്ത അഞ്ച് വര്‍ഷംകൊണ്ട് ഇറക്കുമതി അവസാനിപ്പിക്കാനുദ്ദേശിക്കുന്ന 101 ആയുധങ്ങളുടെ പട്ടിക ഇന്ത്യ കഴിഞ്ഞയാഴ്ച പുറത്തിറക്കിയിരുന്നു.