
മലയാളം, തമിഴ്, തെലുങ്കു ഭാഷകളിൽ ശ്രദ്ധേയയായ യുവനടിയാണ് മാളവികാ മേനോൻ. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിലൂടെയായിരുന്നു മാളവികയുടെ മലയാള സിനിമയിലെ അരങ്ങേറ്റം. വി കെ പ്രകാശ് ചിത്രമായ ഒരുത്തീ ആണ് മാളവിക അഭിനയിച്ചു റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം. സോഷ്യൽ മീഡിയയിലും മാളവിക സജീവമാണ്. കഴിഞ്ഞ ദിവസങ്ങളിൽ മാളവിക പങ്കുവച്ച മഞ്ഞ ഗൗണിലുള്ള ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. ഇന്നലെ തന്റെ ഇൻസ്റ്റഗ്രാം പേജിൽ മാളവിക പങ്കു വച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മെറൂണിൽ ഗ്ലാമർ ലുക്കിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. പ്രമോദ് ഗംഗാധരന്‍ ആണ് ഫോട്ടോഗ്രാഫർ.
സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തിലാണ് മാളവിക ഇപ്പോൾ അഭിനയിക്കുന്നത് .