kk

ലൈംഗികതയിൽ സ്ത്രീയും പുരുഷനും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്,. രൂപം, ആകൃതി, ശരീരങ്ങൾ തമ്മിലുള്ള പൊരുത്തം എന്നിവയ്ക്ക് പുരുഷൻ പ്രാധാന്യം കല്പിക്കുന്നു. അവൻ വഴി അവൾ എത്രമാത്രം സന്തോഷിക്കുന്നു എന്നത് പുരുഷനിൽ ലൈംഗിക ഉണർവുണ്ടാക്കും. സ്ത്രീയെ അപേക്ഷിച്ച് ലൈംഗികതയിൽ ഉണർവു നേരത്തെയെത്തുന്നതു പുരുഷനിലാണ്.


പതിയെ ചൂടാകുന്ന ലോഹംപോലെയാണു സ്ത്രീ. അവളോടു സ്നേഹം, കരുണ, സഹാനുഭൂതി, കടപ്പാട് എന്നിവയൊക്കെ അനുഭവപ്പെടുന്നയാളുമായി മാത്രമേ പൂർണ ആസ്വാദനത്തിലൂടെ ലൈംഗികതയിൽ ഏർപ്പെടാൻ അവൾക്കു കഴിയൂ. സ്നേഹമില്ലെങ്കിൽ സെക്സില്ല എന്ന നിലപാടിലായിരിക്കും മിക്കപ്പോഴും അവൾ.

സാവധാനത്തിൽ പരസ്പരം മനസിലാക്കേണ്ടതാണു പങ്കാളികളുടെ ലൈംഗിക ഇഷ്ടങ്ങളും മറ്റും.
സംയോഗ വേളയിൽ ഈ അഞ്ചു കാര്യങ്ങൾ ഓർത്തിരുന്നാൽ ദാമ്പത്യ ബന്ധം ഊഷ്മ‌ളമാക്കാം.

1. കിടപ്പറയിൽ മാത്രമുള്ള സ്നേഹപ്രകടനമല്ല പങ്കാളി ആഗ്രഹിക്കുന്നത്.
2. തിടുക്കം വേണ്ട. പുരുഷൻ വേഗത്തിൽ വികാരമൂർഛയിലെത്തുന്നവനാണ്.
സ്ത്രീയാകട്ടെ പതുക്കെയും. ഏറെ നേരം നീണ്ടു നിൽക്കുന്ന ബാഹ്യകേളികളിലൂടെ ലൈംഗികതയിലേക്കു പ്രവേശിക്കുക.
3. ലിംഗപ്രവേശത്തിനുശേഷവും പുരുഷൻ ബാഹ്യകേളികൾ തുടരുക.
4. സംഭോഗവേളയിൽ സംസാരമാകാം. ചെറിയ വാക്കുകൾ കൊണ്ടും ശബ്ദങ്ങൾ കൊണ്ടും തന്റെ സന്തോഷം ഇണയെ അറിയിക്കുക.
5. മനസ് ഏകാഗ്രമാക്കുക. ലൈംഗികതയിലും പങ്കാളിയിലും മുഴുകുക. സംയോഗ വേളയിൽ നാളെ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും മറ്റുമുള്ള ചിന്ത വേണ്ട.