
തിരുവല്ല: സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി നടൻ ഗിന്നസ് പക്രു. സീറ്റ് ബെല്‍റ്റിന്റെ പ്രാധാന്യം നേരിട്ട് അറിഞ്ഞുവെന്നാണ് താരം പറയുന്നത്.
എതിര്‍ദിശയില്‍ നിന്നുവന്ന ലോറി നിയന്ത്രണംവിട്ട് വന്നിടിച്ചിട്ടും തനിക്ക് ഒരു പോറല്‍ പോലുമേറ്റില്ലെന്നും സുഖമായിരിക്കുന്നുവെന്നും താരം പറഞ്ഞു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ഗിന്നസ് പക്രു സഞ്ചരിച്ച ഇന്നോവ കാർ പാഴ്‌സൽ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല. തിരുവല്ല ബൈപ്പാസിൽ മഴുവങ്ങാട് ചിറ പാലത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം നടന്നത്. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി എതിർ ദിശയിൽ നിന്നുവന്ന ഇന്നോവ കാറിന്റെ പിന്നിലെ ടയറിന്റെ ഭാഗത്ത് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ നിന്ന് നീങ്ങിയ കാറിന്റെ പിന്നിലെ ഗ്ലാസ് പൊട്ടി. ടയർ പഞ്ചറായി. കൊച്ചിയിലേക്ക് പോവുകയായിരുന്നു പക്രു. തുടർന്ന് മറ്റൊരു കാറിൽ അദ്ദേഹം യാത്ര തുടർന്നു. സംഭവത്തിൽ തിരുവല്ല പോലീസ് കേസെടുത്തിട്ടുണ്ട്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം...
സുഹൃത്തുക്കളെ .....
ഇന്ന് രാവിലെ .. തിരുവല്ലയിൽ വച്ച് ഞാൻ ഒരു കാറപകടത്തിൽ പെട്ടു .പരിക്കുകൾ ഒന്നും തന്നെയില്ല. എതിർദിശയിൽ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു.... ഞാൻ സുഖമായിരിക്കുന്നു... മനോധൈര്യം കൈവിടാതെ എൻ്റെ കാർ ഓടിച്ച ശിവനും,അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാർക്കും
SI ഹുമയൂൺ സർ നും, സുഹൃത്തായ
മാത്യു നൈനാനും , വീട്ടിലെത്തിച്ച twins ഇവൻൻ്റ്സ് ഉടമ ടിജു വി നും , നന്ദി![]()
![]()
പ്രാർത്ഥിച്ചവർക്കും ,എന്നെ വിളിച്ച പ്രിയ സുഹൃത്തുക്കൾക്കും നന്ദി.,,,
എൻ്റെ യാത്ര തുടർന്നു കൊണ്ടേ ഇരിക്കുന്നു
NB: സീറ്റ് ബെൽറ്റിൻ്റെ പ്രധാന്യം നേരിട്ട് അറിഞ്ഞു....
Thank God ![]()
![]()