iris-muhammed

പ്രണയത്തിന് ജാതിയോ മതമോ മാത്രമല്ല പ്രായവും ഒരു പ്രശ്നമേയല്ല എന്ന് തെളിയിക്കുകയാണ് എൺപത്തിരണ്ടുകാരിയായ ഐറിസ് മുഹമ്മദും ഭർത്താവ് മുപ്പത്തിയാറുകാരനായ മുഹമ്മദ് അഹമ്മദ് ഇബ്രാഹിമും. നാൽപത്തിയാറ് വയസിന്റെ വ്യത്യാസം ഇരുവരും തമ്മിലുണ്ടെങ്കിലും അതൊന്നും തങ്ങളുടെ ജീവിതത്തെ ഒരു രീതിയിലും ബാധിക്കുന്നില്ലെന്നാണ് ദമ്പതികൾ പറയുന്നത്.

ഇരുവരും പരിചയപ്പെട്ടതും, പ്രണയത്തിലായതും ഫേസ്ബുക്കിലൂടെയായിരുന്നു. തുടർന്ന് മുഹമ്മദിനെ കാണാനായി ഈജിപ്തിലേക്ക് പോയി. മൂന്ന് വർഷം മുൻപ് വിവാഹിതരായി. ഇതിനിടയിൽ ഒരു മാസത്തോളം ഇരുവർക്കും പിരിഞ്ഞിരിക്കേണ്ടി വന്നിട്ടുണ്ട്. ഈ വേളയിലാണ് എത്രത്തോളം പരസ്പരം ഇഷ്ടപ്പെടുന്നുണ്ടെന്ന് തങ്ങൾക്ക് മനസിലായതെന്ന് ഐറിസ് പറയുന്നു.

പിരിഞ്ഞിരിക്കുമ്പോഴുള്ള വേദന സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. എന്നാൽ ഭർത്താവ് തിരിച്ചെത്തിയപ്പോൾ അതിന്റെ എത്രയോ ഇരട്ടി സന്തോഷം തോന്നി എന്ന് ഐറിസ് പറയുന്നു. സ്വത്തോ പണമോ ഒന്നും മോഹിച്ചിട്ടല്ല ഐറിസിനെ ജീവിതസഖിയാക്കിയതെന്ന് മുഹമ്മദ് വ്യക്തമാക്കി.


മുഹമ്മദുമായുള്ള തന്റെ ആദ്യ ലൈംഗികാനുഭവത്തെക്കുറിച്ചും ഐറിസ് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞു. 'ഇത് വളരെ പരുക്കനായിരുന്നു. 35 വർഷത്തിന് ശേഷമാണ് ഒരു പുരുഷൻ എന്നെ തൊടുന്നത്. ഞാൻ വീണ്ടും കന്യകയായത് പോലെ തോന്നി. എനിക്ക് അടുത്ത ദിവസം നടക്കാൻ കഴിഞ്ഞില്ല, ഞാൻ ഒരു കുതിര സവാരി ചെയ്യുന്നതായി എനിക്ക് തോന്നി.' - ഐറിസ് പറഞ്ഞു. പരസ്പരം പ്രണയിച്ച ശേഷം ആ സന്തോഷത്തിൽ പങ്കാളി തനിക്ക് നഖം വെട്ടി തരാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.