
സഹജീവികളോട് സ്‌നേഹത്തോടെയും കരുണയോടെയും പെരുമാറാനാണ് മാതാപിതാക്കൾ മക്കളെ പഠിപ്പിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. അത്തരത്തിൽ നടൻ ജിഷിൻ മോഹന്റെയും നടി വരദയുടെയും മകന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഗ്രൗണ്ടിൽ ദു:ഖിച്ചുനിൽക്കുന്ന കൂട്ടുകാരന്റെ തോളിൽ കൈയിട്ട് ആശ്വസിപ്പിക്കുന്ന കുട്ടിയാണ് വീഡിയോയിലുള്ളത്. ജിഷിൻ തന്നെയാണ് ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇത് കണ്ടപ്പോൾ തന്റെ സന്തോഷം ഇരട്ടിച്ചെന്ന് നടൻ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഫുട്ബോൾ കോച്ചിങ്ങിനു ചേർത്ത ശേഷം ആദ്യമായാണ് അവന്റെ കൂടെ ഗ്രൗണ്ടിൽ ചെല്ലുന്നത് . അവനാ ജേഴ്‌സിയും ഇട്ട് ഗ്രൗണ്ടിൽ ഓടിക്കളിക്കുന്നത് സന്തോഷത്തോടെ നോക്കി നിൽക്കുമ്പോഴാണ് ഈ കാഴ്ച്ച കണ്ടത്. എന്തോ കാര്യത്തിന് വിഷമിച്ചു നിൽക്കുന്ന തന്റെ കൂട്ടുകാരനെ അവൻ തോളിൽ കയ്യിട്ട് ആശ്വസിപ്പിക്കുന്നത് കണ്ടപ്പോൾ ആ സന്തോഷം ഇരട്ടിച്ചു.