ksrtc-swift-bus-accident

തിരുവനന്തപുരം: കന്നിയാത്രയിൽ തന്നെ അപകടത്തിൽ പെട്ട് കെ എസ് ആർ ടി സി സ്വിഫ്ടിന്റെ ബസ്. ഇന്നലെ വൈകിട്ട് തിരുവനന്തപുരം തമ്പാനൂരിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഒഫ് ചെയ്ത ആദ്യ ബസാണ് അപകടത്തിൽ പെട്ടത്. ആർക്കും പരിക്കില്ല. എന്നാൽ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറർ ഇളകിപ്പോയി. ഈ മിററിന് പകരമായി കെ എസ് ആർ ടി സിയുടെ സാധാ സൈഡ് മിറർ ഫിറ്റ് ചെയ്താണ് സർവീസ് തുടർന്നത്. ഇന്നലെ തമ്പാനൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ഗജരാജ വോൾവോ ബസ് പാരിപ്പള്ളിയ്ക്കടുത്ത് കല്ലമ്പലത്തുവച്ചാണ് അപകടത്തിൽ പെട്ടത്. എതിരെ വന്ന ലോറിയുടെ സൈഡിൽ തട്ടിയാണ് അപകടമുണ്ടായത്.

ksrtc-swift-flag-off

ദീർഘ ദൂര സർവീസുകൾക്കായി കെ എസ് ആർ ടി സിക്ക് കീഴിൽ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണ് സ്വിഫ്ട്. 8 എസി സ്ലീപ്പറും, 20 എസി സെമി സ്ലീപ്പറും ബസുകൾ ഉൾപ്പടെ 116 ബസുകളുമായാണ് കമ്പനി സർവീസ് ആരംഭിച്ചത്. സർക്കാർ അനുവദിച്ച 100 കോടി രൂപ ഉപയോഗിച്ചാണ് ബസുകൾ വാങ്ങിയത്.