ee

അശ്വതി: അസാധാരണമായ ബുദ്ധിവൈഭവം കാണിച്ച് പ്രധാന പ്രശ്‌നങ്ങളിൽ നിന്ന് രക്ഷനേടുവാൻ കഴിയും. കുടുംബാംഗങ്ങൾ ഒത്തുകൂടും. സ്നേഹബന്ധം കൂടുതൽ സുദൃഢമാകും.

ഭരണി: ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വിധേയമായി പ്രവർത്തിക്കേണ്ടിവരും.

കാർത്തിക: അന്യരുടെ വാക്കുകേട്ട് കുടുംബത്തിൽ പ്രശ്‌നങ്ങളുണ്ടാകും. വിലപ്പെട്ട പ്രമാണങ്ങൾ നഷ്‌ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക.

രോഹിണി: വസ്‌തു, വാഹനം എന്നിവ മാറ്റി വാങ്ങും. വിനോദസഞ്ചാരം നടത്തും. തിരികെ ലഭിക്കില്ലെന്നു കരുതിയിരുന്ന തുക തിരികെ ലഭിക്കും.

മകയിരം: മക്കളുടെ ഉന്നതിക്ക് വേണ്ടി അശ്രാന്തപരിശ്രമം നടത്തും. സംതൃപ്തമായ ദാമ്പത്യജീവിതം നയിക്കും.

തിരുവാതിര: പാരിതോഷിക ലഭിക്കും. വിരുന്നുസത്ക്കാരങ്ങളിൽ പങ്കെടുക്കും. പുണ്യദേവാലയദർശനം.

പുണർതം: പുതിയ സൗഹൃദം ഭാവിയിൽ ഗുണം ചെയ്യും. പൂരാഘോഷപരിപാടികളിൽ സംബന്ധിക്കും. ഗൃഹോപകരണങ്ങൾക്കായി നല്ല തുക ചെലവഴിക്കും.

പൂയം: പൂജാദികാര്യങ്ങൾക്കായി പണം ചെലവഴിക്കും. കലാ സാഹിത്യപ്രവർത്തനം മൂലം വരുമാനവും ബഹുമാനവും അഭിമാനവും വർദ്ധിക്കും.

ആയില്യം: ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിച്ച് മനസ് വിഷമിക്കും. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ അഭ്യസിക്കാനുള്ള അവസരം ലഭിക്കും.

മകം: വിനോദങ്ങളിൽ ഏർപ്പെടും. മടികൂടാതെ കർത്തവ്യങ്ങൾ നിറവേറ്റും. കേസുകളിൽ വിജയിക്കും.

പൂരം: ധാർമ്മികകാര്യങ്ങൾക്കായി സംഭാവന ചെയ്യും. പൂർത്തീകരിക്കാനാകാത്ത ഗൃഹനിർമ്മാണം പുനരാരംഭിക്കും.

ഉത്രം: ഉന്നതരുമായി പരിചയപ്പെടാൻ ഇടവരും. ആഘോഷപരിപാടികളിൽ പങ്കെടുക്കും. വിദ്വൽ സദസുകളിൽ സാന്നിദ്ധ്യം വഹിക്കും.

അത്തം: അസൂയക്കാരിൽ നിന്നും അയൽക്കാരിൽ നിന്നും ശല്യമുണ്ടാകും. പുതിയ സ്നേഹബന്ധങ്ങൾ ഉടലെടുക്കും.

ചിത്തിര: ചിരകാലാഭിലാഷം നടക്കും. ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കുന്ന സഹപ്രവർത്തകരെ ലഭിക്കും.

ചോതി: ചരിത്രപ്രധാനമായ സ്ഥലങ്ങൾ സന്ദർശിക്കും. സംശയങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കും.

വിശാഖം: വിശിഷ്‌ടവ്യക്തികളുമായി പരസ്പരം പരിചയപ്പെടാൻ അവസരം ലഭിക്കും. സുഖചികിത്സ നടത്തി ആരോഗ്യപുഷ്ടി വരുത്താനിടയുണ്ട്.

അനിഴം: അനിതരസാധാരണമായ പ്രവർത്തികൾ ചെയ്യുകവഴി മേലധികാരികളുടെ പ്രോത്സാഹനവും അംഗീകാരവും ലഭിക്കും. ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് മാറ്റം ലഭിക്കും.

തൃക്കേട്ട: തൃപ്തികരമല്ലാത്ത സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിന് ഗുണം ചെയ്യും. യന്ത്രത്തകരാറ് മൂലം ധനനഷ്ടവും സമയനഷ്ടവും ഉണ്ടാകാനിട.

മൂലം: വിദ്യാലയങ്ങൾക്ക് സംഭാവന നൽകും. രോഗശാന്തി. ലഹരിപദാർത്ഥങ്ങളിൽ നിന്നും മാറി നടക്കും.

പൂരാടം: പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും. വാഹനം, വൈദ്യുതി, ആയുധം ഇവ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കണം.

ഉത്രാടം: ഉത്തമസുഹൃത്തുക്കളെ തിരിച്ചറിയാൻ അവസരം ലഭിക്കും. കുടുംബത്തിൽ വിവാഹം നിശ്ചയിക്കും. വിവാദങ്ങളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം.

തിരുവോണം: തിരുമുൽക്കാഴ്ച സ്വീകരിക്കുന്ന മഹത് വ്യക്തികളെ കാണുന്നതിനു മുമ്പുതന്നെ തിരുമുൽക്കാഴ്ച സമർപ്പിക്കാനവസരം ലഭിക്കും. വിദേശനിർമ്മിതവസ്തുക്കൾ പാരിതോഷികമായി ലഭിക്കും.

അവിട്ടം: പുണ്യക്ഷേത്രദർശനം. യന്ത്രത്തകരാറുമൂലം ധനനഷ്ടം. ദാമ്പത്യത്തിൽ പൊരുത്തക്കേടുകൾ അനുഭവപ്പെടും.

ചതയം: അവിചാരിതമായി ധനം ലഭിക്കും. ഗൃഹപ്രവേശന ചടങ്ങുകളിൽ സംബന്ധിക്കും.

പൂരുരുട്ടാതി: കലാമത്സരങ്ങളിൽ പങ്കെടുക്കാനവസരം ലഭിക്കും. നവീനവസ്ത്രാഭരണങ്ങൾ ലഭിക്കും. കുടുംബചടങ്ങളുകളിൽ പങ്കെടുക്കും.

ഉത്രട്ടാതി: താത്പര്യമില്ലാത്ത വിവാഹാലോചനകൾ ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കും. ജോലിസ്ഥലത്ത് പ്രശ്‌നങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കുക.

രേവതി: വിശ്വാസവഞ്ചനയ്‌ക്ക് പാത്രമാകാതിരിക്കാൻ ശ്രദ്ധിക്കണം. ഗുരുജനങ്ങളിൽ നിന്ന് അനുഗ്രഹാശിസുകൾ ലഭിക്കും.