
ദക്ഷിണേന്ത്യൻ ചലച്ചിത്ര പ്രേമികളുടെ പ്രിയതാരമാണ് കാജൾ അഗർവാൾ. ക്യൂട്ട്‌നെസും സൗന്ദര്യവും ഒത്തിണങ്ങിയ താരത്തിന്റെ ഫാഷൻ സെൻസിനും ആരാധകർ ഏറെയാണ്. ആദ്യ കുഞ്ഞിനായി കാത്തിരിക്കുന്ന താരം ഗർഭകാലത്തും വിവിധ പരീക്ഷണങ്ങൾ നടത്തി ഞെട്ടിക്കുകയാണ്.
വീർത്തിരിക്കുന്ന വയർ പുറമേ തിരിച്ചറിയാൻ സാധിക്കാത്ത വസ്ത്രങ്ങളാണ് താരം പലപ്പോഴും അണിയാറുള്ളത്. അതുകൊണ്ടുതന്നെ ശരീരഘടനയിൽ ഗർഭിണിയുടേതായ മാറ്റങ്ങൾ പെട്ടെന്ന് കണ്ടുപിടിക്കാനും സാധിക്കില്ല. നല്ല സ്റ്റൈലിഷ് ലുക്കിലുള്ള കാജലിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാവിഷയം. താരത്തിന്റെ ചിത്രങ്ങൾക്ക് മികച്ച പ്രതികരണങ്ങളാണ് ആരാധകർ നൽകുന്നത്.