ee

ലോകാസമസ്‌തം സുഖികളായിത്തീരട്ടെ

പ്രാർത്ഥനാഗാനം നിരന്തരം ചൊല്ലുന്നു

നിസ്വാർത്ഥ നിഷ്‌കാമ ധന്യാത്മസൂരികൾ

ശാശ്വതസത്യമറിഞ്ഞോർതൻ വാക്യങ്ങൾ

മാറ്റൊലികൊള്ളുകയല്ലോ ശ്രുതികളിൽ

''മാറ്റുക നിങ്ങൾ തൻ വിഭാഗീയ ചിന്തകൾ.""

'തത്വമസി" തൊട്ട വാക്യാർത്ഥതത്വങ്ങൾ

ലോകമൊക്കെൻ തറവാടെന്ന സത്യവും

ശിഷ്യപ്രശിഷ്യ പരമ്പരധാരയായ്

ദൈവത്തിൻ നാട്ടിൽ പ്രചുരപ്രചാരമായ്

സാരഥ്യമേറ്റവർ തൻ ശുഷ്‌കാന്തി

വരദാനമായി പ്രവഹിച്ച വേളയിൽ

അഭിവാദ്യമേകൂ ത്യാഗികൾക്കായിരം

നിഷ്‌കാമ കർമ്മപ്രബുദ്ധർക്ക് വേറെയും

ജാഗ്രതയേറ്റം പരിശുദ്ധപാലനം

മാനവജീവനം മാത്രമായ് ലക്ഷ്യവു

'ലോകാസമസ്‌താ സുഖിനോ ഭവന്തു"യി

പ്രാർത്ഥനാമന്ത്രം പ്രമാണം പ്രചോദനം

ഗീതാഞ്ജലി, ജീവഭാവാഞ്ജലി, സ്‌നേഹ-

പുഷ്പാഞ്ജലി, മഹാമാരി പിൻമാറു നീ...