
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
അശ്വതി: സഹപ്രവർത്തകർ ശത്രുതാ മനോഭാവത്തോടെ പെരുമാറും, മുൻകോപവും പിടിവാശിയും കുടുംബത്തിലും ജോലിസ്ഥലത്തും പ്രശ്നങ്ങൾ ഉണ്ടാക്കും.
ഭരണി: സ്ത്രീകളുമായി കലഹിക്കാനും അപഖ്യാതിക്കും ഇടയായേക്കാം, ആരോഗ്യസ്ഥിതി മെച്ചമായിരിക്കുകയില്ല, അപകട സാദ്ധ്യതയുള്ളതിനാൽ അസമയത്തുള്ള യാത്രകൾ ഒഴിവാക്കണം.
കാർത്തിക: സഞ്ചാരക്ലേശം വർദ്ധിക്കും, ശാരീരികമായ അലട്ടലുകൾ, അപ്രതീക്ഷിതമായി ധനനഷ്ടത്തിനിടയാകും, തൊഴിൽ രംഗത്ത് തടസ്സങ്ങൾ കൂടിവരും.
രോഹിണി: ഗൃഹം നവീകരിക്കും, പുതുവസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങും, പിതൃ സ്ഥാനീയർക്ക് ഗുണാനുഭവങ്ങൾ, ഉദ്യോഗത്തിനുവേണ്ടിയുള്ള പരിശ്രമങ്ങൾ സാധിക്കും.
മകയിരം: ശത്രുശല്യം കുറയും, ആർഭാടമായ ജീവിതസൗകര്യം വന്നുചേരും, സ്ഥാനക്കയറ്റം ലഭിക്കും, രോഗ ദുരിതങ്ങൾക്ക് ശമനം കണ്ടു തുടങ്ങും, അപ്രതീക്ഷിതമായി ധനലാഭമുണ്ടാകും.
തിരുവാതിര: ജീവിതത്തിൽ വഴിത്തിരിവ് ആയേക്കാവുന്ന ഒരു പുതിയ ബന്ധം ഉണ്ടാകും, മുടങ്ങിക്കിടന്നിരുന്ന കാര്യങ്ങൾ പുനരാരംഭിക്കും, പൊതുജന സേവന പ്രവർത്തനങ്ങൾ നടത്തും.
പുണർതം: സർക്കാർ അംഗീകാരങ്ങൾ ലഭിക്കാനിടയാകും, ദാമ്പത്യസുഖം ലഭിക്കും, തൊഴിലിൽ അഭിവൃദ്ധിയുണ്ടാകും, വസ്തു സംബന്ധമായ തർക്കങ്ങൾക്ക് പരിഹാരം കണ്ടെത്തും.
പൂയം: ഉയർച്ചകൾ കൈവരിക്കും, ബുദ്ധിപരമായി പല സന്ദർഭങ്ങളും കൈകാര്യം ചെയ്യും, ഏവരടേയും പ്രശംസനേടും, അഭിവൃദ്ധിയും സാമ്പത്തികനേട്ടവും ഉണ്ടാകും.
ആയില്യം: കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും കൈവരിക്കും, കുടുംബസ്വത്ത് ലഭിക്കും, ടെസ്റ്റിലും ഇന്റർവ്യൂവിലും വിജയപ്രാപ്തി.
മകം: ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കും, സന്താനങ്ങളുടെ വിവാഹ ആലോചനകൾ തീരുമാനത്തിലെത്തിക്കാൻ സാധിക്കും. കടബാദ്ധ്യതകൾക്ക് ശമനം.
പൂരം: പ്രയാസമെന്നു തോന്നുന്ന പ്രശ്നങ്ങൾ ലളിതമായി പരിഹരിക്കും, പുതിയ ജീവിതമാർഗ്ഗങ്ങൾ കണ്ടെത്തും, ഐശ്വര്യവും മാനസിക സന്തോഷവും, അംഗീകാരം ലഭിക്കും.
ഉത്രം: നിയമപരമായ കാര്യങ്ങളിൽ അനുകൂല നീക്കങ്ങൾ, മനഃസന്തോഷം ലഭിക്കും, കാര്യങ്ങൾ നിഷ് പ്രയാസം പ്രാവർത്തികമാകും, കഴിവിന് അനുസൃതമായി അംഗീകാരം ലഭിക്കും.
അത്തം: അപ്രതീക്ഷിതമായ ചെലവുകൾ വരും, സുഹൃത്തുക്കളുമായി കലഹിക്കുകയോ അകൽച്ച ഉണ്ടാകുകയോ ചെയ്യും, ദാമ്പത്യസുഖക്കുറവ്.
ചിത്തിര: ജീവിതപങ്കാളിയുമായി വേർപിരിഞ്ഞിരിക്കാനിടവരും, ബന്ധുജനങ്ങളുടെ വേർപാടിൽ ദുഃഖിക്കും, വിവാഹ ആലോചനകൾ മാറിപ്പോകും.
ചോതി : കുടുംബകലഹം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, സന്താനങ്ങൾക്ക് ക്ലേശാനുഭവങ്ങളുണ്ടാകും, വീട് വിട്ടുനിൽക്കാനിടയാവും.
വിശാഖം: രാഷ്ട്രീയരംഗത്ത് പൊതുജന പിന്തുണ കുറയും, ബിസിനസിൽ പണച്ചെലവുകൾ കൂടും, കുടുംബജീവിതത്തിൽ അസ്വസ്ഥതകൾ ഉടലെടുക്കും. വാസസ്ഥലത്തിന് സ്ഥാനഭ്രംശം.
അനിഴം: കുടുംബാംഗങ്ങളോട് പരുഷമായ വാക്കുകൾ ഉപയോഗിക്കും, ആരോഗ്യപരമായി ബുദ്ധിമുട്ട്, അവിചാരിത തടസങ്ങൾ, ഒന്നിലധികം വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടി വരും.
കേട്ട: വിഷം, അഗ്നി എന്നിവയാൽ ഭയത്തിനിടയായേക്കാം, ക്ഷതപതന ദുരിതങ്ങൾ, വിവാഹാലോചനകൾ മാറ്റിവയ്ക്കാനിടയാകും, കടബാദ്ധ്യതകൾ മാനസിക സംഘർഷത്തിനിടയാക്കും.
മൂലം: സാമ്പത്തിക വിഷമതകൾ ഒരു പരിധിവരെ മാറി കിട്ടും,സർക്കാർ സംബന്ധമായ കാര്യങ്ങൾക്കു അനുകൂല വിധി നേടും,ഉദര സംബന്ധമായ അസുഖങ്ങൾ ഉള്ളവർ ജാഗ്രത പുലർത്തണം.
പൂരാടം: ബിസിനസിൽ ഏർപ്പെട്ടവർക്ക് സാമ്പത്തികലാഭം, സാമ്പത്തിക സഹായങ്ങൾ ലഭിക്കും, ഏവരുടേയും പ്രശംസനേടും, ഭാഗ്യം അനുകൂലമാകും.
ഉത്രാടം: ഗൃഹനിർമ്മാണങ്ങൾ പൂർത്തീകരിക്കാൻ സാധിക്കും, നിയമന ഉത്തരവുകൾ, പ്രമോഷൻ എന്നിവ ലഭിക്കും, പണമിടപാട് രംഗത്ത് സാമ്പത്തികനേട്ടം ഉണ്ടാകും, പൊതുജനപിന്തുണ കൂടും.
തിരുവോണം: പങ്കാളിയിൽ നിന്നു സ്‌നേഹം കൂടുതൽ അനുഭവപ്പെടും. കുടുംബപരമായി ഉണ്ടായിരുന്ന തർക്കങ്ങൾ ബന്ധുക്കൾ മുഖേന പരിഹരിക്കും.
അവിട്ടം: ആപത്തുകളിൽ നിന്നും രക്ഷപ്പെടും. പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള തീരുമാനം ഉണ്ടാകും, മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റും.
ചതയം: ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കാൻ തടസം നേരിടും. സർക്കാർ ജീവനക്കാർക്ക് കുറ്റാരോപണ മെമ്മോ ലഭിക്കാനിടവരും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ കുറയും.
പൂരുരുട്ടാതി: വാഹനദുരിതത്തിന് ഇടയായേക്കാം, അഗ്നിഭയത്തിനിടയാകും, അനുകൂലമായി പ്രവർത്തിച്ചു കൊണ്ടിരുന്നവർ പ്രതികൂലമാകും, സന്താനങ്ങൾ മൂലം വിഷമിക്കാൻ ഇടയാകും.
ഉത്രട്ടാതി: പൊതുജനങ്ങളുമായി കലഹിക്കാനിട വരും, സ്ത്രീകൾ മൂലം ധനനഷ്ടത്തിനും മാനഹാനിക്കും ഇടയായേക്കാം, ജീവിതപങ്കാളിയുമായി കലഹിക്കാനിട വരും, ആരോഗ്യസ്ഥിതി മോശമായിരിക്കും.
രേവതി: സർക്കാർ ജീവനക്കാർക്ക് ശിക്ഷാനടപടികളെ നേരിടേണ്ടതായി വരും, സഞ്ചാരവേളകൾ മനോദുരിതത്തിന് കാരണമാകും, പണച്ചെലവുകൾ വർദ്ധിക്കും.