mumbai-city-fc

റിയാദ്: എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ വിജയം നേടുന്ന ആദ്യ ഇന്ത്യൻ ക്ലബ്ബായി മുംബയ് സിറ്റി എഫ്.സി. ഇറാഖി എയർഫോഴ്‌സ് ക്ലബ്ബിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് തകർത്താണ് മുംബയ് ചരിത്രമെഴുതിയത്.

ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചായിരുന്നു മുംബയ്‌യുടെ വിജയം.

ഗോൾഹിതമായ ആദ്യ പകുതിക്ക് ശേഷം 59-ാം മിനിട്ടിൽ ഹമ്മദി അഹമ്മദിലൂടെയാണ് എയർഫോഴ്‌സ് ലീഡെടുത്തത്. ഗോൾ വീണതിനു പിന്നാലെ ഉണർന്നുകളിച്ച മുംബയ് 70-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ സമനില പിടിച്ചു. ഡിയഗോ മൗറീഷ്യോയുടെ പാസിൽ നിന്നായിരുന്നു ഗോൾ. 75-ാം മിനിട്ടിൽ അഹമ്മദ് ജാഹു എടുത്ത കോർണർ വലയിലെത്തിച്ച് രാഹുൽ ഭെക്കെയാണ് മുംബ‌യ്‌യുടെ വിജയ ഗോൾ കുറിച്ചത്.