
കൊച്ചി: അജ്മൽ ബിസ്മിയിൽ വിഷു, ഈസ്റ്റർ, റംസാൻ സെയിൽ ആരംഭിച്ചു. ഹോൾസെയിൽ വിലയിലും കുറവിൽ നിത്യോപയോഗ സാധനങ്ങൾ, മികച്ച വിലക്കുറവിൽ പഴം, പച്ചക്കറികൾ, മത്സ്യമാംസാദികളുടെ വൈവിദ്ധ്യവുമായി ഫിഷ് ആൻഡ് മീറ്റ് വിഭാഗം, ക്രോക്കറി കളക്ഷൻസ് തുടങ്ങിയവയാണ് സെയിലിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.
തിരഞ്ഞെടുത്ത എ.സി പർച്ചേസുകൾക്കൊപ്പം സ്റ്റെബിലൈസറും തിരഞ്ഞെടുത്ത എൽ.ഇ.ഡി ടി.വി പർച്ചേസുകൾക്കൊപ്പം 7,500 രൂപയുടെ സമ്മാനവും തിരഞ്ഞെടുത്ത റെഫ്രിജറേറ്റർ പർച്ചേസുകൾക്കൊപ്പം മിക്‌സിയും സമ്മാനമായി ലഭിക്കും. ഉത്പ്പന്നങ്ങൾക്ക് കൂടുതൽ കാലത്തേക്ക് പരിരക്ഷ ഉറപ്പാക്കുന്നതിനായി ചെലവുകുറഞ്ഞ രീതിയിൽ എക്സ്റ്റന്റഡ് വാറന്റിയും അവതരിപ്പിച്ചിട്ടുണ്ട്. ഈമാസം 17 വരെയാണ് ഓഫറുകൾ.