km-shaji

നിലമ്പൂർ: അഴീക്കോട് മുൻ എം എൽ എ കെ എം ഷാജിയുടെ ഭാര്യ ആശ ഷാജിയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡിയുടെ നടപടി. ആശ ഷാജിയുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിട്ടുള്ളത്. ആശ ഷാജിയുടെ പേരിൽ

കോഴിക്കോട് വേങ്ങേരിയിലുള്ള വീടും സ്ഥലവുമാണ് കണ്ടുകെട്ടിയത്. അഴീക്കോട് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ടു കോഴ്സ് അനുവദിക്കാൻ കെ എം ഷാജി കോഴ വാങ്ങുകയും ആ പണം പിന്നീട് വെളുപ്പിക്കുകയും ചെയ്തെന്നാണ് കേസ്. 2020 ഏപ്രിലിൽ കണ്ണൂർ വിജിലൻസാണ് ആദ്യം കേസെടുത്തത്.