exam

കൊച്ചി: വെളിച്ചമില്ലാത്തതിനെ തുടർന്ന് മൊബൈൽഫോൺ വെളിച്ചത്തിൽ കുട്ടികൾ പരീക്ഷയെഴുതിയ മഹാരാജാസ് കോളേജിൽ വിവാദത്തിന് പിന്നാലെ പരീക്ഷകൾ റദ്ദാക്കി. സംഭവം വാർത്തകളിലൂടെ വിവാദമായതിനാലാണ് ഗവേണിംഗ് കൗൺസിൽ നിർദ്ദേശത്തെ തുടർന്ന് പരീക്ഷ പ്രിൻസിപ്പൽ റദ്ദാക്കിയത്. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കും രണ്ടാം വർഷ പിജി വിദ്യാർത്ഥികൾക്കും പരീക്ഷ നടക്കുന്നത് സമയത്ത് കറന്റ് പോയി. ഇതോടെ പരീക്ഷയെഴുതാൻ സാധിക്കാതെ വന്നതോടെയാണ് പരീക്ഷാ കൺട്രോളർ പരീക്ഷാ സമയത്ത് നിരോധിച്ച മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ കുട്ടികൾക്ക് പരീക്ഷയെഴുതാനായത്.

എം.ജി സ‌ർവകലാശാലയ്‌ക്ക് കീഴിലെ സ്വയംഭരണ കോളേജായതിനാലാണ് പരീക്ഷ പ്രിൻസിപ്പൽ റദ്ദാക്കിയത്. കടുത്ത കാറ്റും മഴയുമുണ്ടായതോടെയാണ് കോളേജിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത്. വൈദ്യുതി മുടക്കത്തിന് പ്രതിവിധിയായി വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ കോളേജ് അധികൃതർക്ക് കഴിഞ്ഞതുമില്ല. ഇതോടെയാണ് മൊബൈൽ വെളിച്ചത്തിൽ പരീക്ഷയെഴുതാൻ അനുവദിച്ചത്. നിയമപ്രകാരം ചെയ്യേണ്ടത് തെറ്റിച്ചതോടെയാണ് സംഭവം വിവാദമായത്. ഇതോടെയാണ് പരീക്ഷ തന്നെ റദ്ദാക്കേണ്ടി വന്നത്.