nadal

മാഡ്രിഡ് : വാരിയെല്ലിലെ പരിക്കിനെത്തുടർന്ന് ഈ മാസം തുടങ്ങുന്ന ബാഴ്സലോണ ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ നിന്ന് സൂപ്പർ താരം റാഫേൽ നദാൽ പിന്മാറി.കഴിഞ്ഞ മാസമാണ് നദാലിന് പരിക്കേറ്റിരുന്നത്. ആറാഴ്ച വിശ്രമത്തിന് ശേഷം നദാൽ ബാഴ്സലോണയിൽ കളിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ബാഴ്സയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയ നദാൽ എന്നാണ് കളിക്കളത്തിലേക്ക് തിരിച്ചുവരികയെന്ന് അറിയിച്ചിട്ടില്ല. ഫ്രഞ്ച് ഓപ്പണിന് മുമ്പ് റോം മാസ്റ്റേഴ്സിലും മാഡ്രിഡ് മാസ്റ്റേഴ്സിലും നദാൽ കളിച്ചേക്കുമെന്ന് പ്രതീക്ഷയുണ്ട്.