
മുംബയ്: തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയിൽ ഇടിവ് നേരിട്ടു. വ്യാപാരത്തിനിടെ 58,298 പോയന്റ് വരെ താഴ്ന്ന സെൻസെക്‌സ് 388 പോയന്റ് അഥവാ 0.66 ശതമാനം ഇടിഞ്ഞ് 58,576ൽ വ്യാപാരം ക്ലോസ് ചെയ്തു. നിഫ്റ്റി 145 പോയന്റ് അഥവാ 0.8 ശതമാനം ഇടിഞ്ഞ് 17,530ൽ അവസാനിച്ചു. കേരള കമ്പനികളിൽ എട്ട് എണ്ണത്തിന് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. കിറ്റെക്‌സിന്റെ ഓഹരി വില 9.07 ശതമാനം ഉയർന്നു. കൊച്ചിൻ ഷിപ്പ്‌യാർഡ്, സി.എസ്.ബി ബാങ്ക്, ഇൻഡിട്രേഡ് (ജെ.ആർ.ജി), മുത്തൂറ്റ് കാപിറ്റൽ സർവീസസ്, പാറ്റ്‌സ്പിൻ ഇന്ത്യ, സ്‌കൂബീ ഡേ ഗാർമന്റ്‌സ് എന്നിവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനികൾ.