bjp

വാരാണസി: ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെന്റ് മണ്ഡലമായ വാരാണസിയിൽ തോറ്രത് ബി.ജെ.പിക്ക് തിരിച്ചടിയായി.

ഒഴിവുള്ള 36 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 33ഉം ബി.ജെ.പി നേടി. പതിറ്റാണ്ടുകൾക്ക് ശേഷമാണ് യു.പിയിലെ ഇരു സഭകളിലും ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കുന്നത്.

ജയിലിൽ കഴിയുന്ന മാഫിയ തലവൻ ബ്രിജേഷ് സിംഗിന്റെ ഭാര്യ അന്നപൂർണസിംഗ് വാരണാസിയിൽ ജയിച്ചപ്പോൾ ബി.ജെ.പി സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തായി. സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിക്കാണ് രണ്ടാം സ്ഥാനം.